വാണിജ്യ എൽപിജി സിലിണ്ടർ നിയന്ത്രണം നീക്കി കേന്ദ്രം

പശ്ചിമേഷ്യൻ സംഘർഷത്തിനു മുൻപുള്ള സ്ഥിതി പുനഃസ്ഥാപിക്കാനും കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്.
Centre lifts restrictions on commercial LPG cylinders

വാണിജ്യ എൽപിജി സിലിണ്ടർ നിയന്ത്രണം നീക്കി കേന്ദ്രം

Updated on

ന്യൂഡൽഹി: വാണിജ്യ എൽപിജി സിലിണ്ടറിന് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ഇക്കാര്യം വ്യക്തമാക്കിക്കൊണ്ട് സംസ്ഥാനങ്ങൾക്ക് കത്ത് നൽകിയിട്ടുണ്ട്. പശ്ചിമേഷ്യൻ സംഘർഷത്തിനു മുൻപുള്ള സ്ഥിതി പുനഃസ്ഥാപിക്കാനും കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്. ബൾക്ക് എൽപിജി വിതരണത്തിലെ നിയന്ത്രണങ്ങളിലും ഇളവുണ്ട്.

പശ്ചിമേഷ്യൻ സംഘർഷത്തിന്‍റെ സാഹചര്യത്തിൽ ഗാർഹികാവശ്യത്തിന് വേണ്ടത്ര എൽപിജി ഉറപ്പാക്കുന്നതിന്‍റെ ഭാഗമായാണ് വാണിജ്യ സിലിണ്ടറുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്.

ആവശ്യകതയുടെ 20 ശതമാനം മാത്രം നൽകിയാൽ മതിയെന്നായിരുന്നു ആദ്യ ഉത്തരവ്. പിന്നീടത് 70 ശതമാനംമായി ഉയർത്തി. ഹോട്ടൽ, റസ്റ്ററന്‍റ് മേഖല കടുത്ത പ്രതിസന്ധിയാണ് ഇക്കാലത്ത് അഭിമുഖീകരിച്ചിരുന്നത്. നിലവിൽ പിഎൻജിയിലേക്ക് മാറിയ ഉപഭോക്താക്കൾ അതിൽ തന്നെ തുടരാനും പെട്രോളിയം മന്ത്രാലയം നിർദേശിച്ചിട്ടുണ്ട്.

logo
Metro Vaartha
www.metrovaartha.com