ക്രിസ്മസ് - ന്യൂ ഇയർ ബംപർ ഭാഗ്യക്കുറി പ്രകാശനം ചെയ്തു

നറുക്കെടുപ്പ് അടുത്ത വർഷം ഫെബ്രുവരി ഒന്നിന് തിരുവനന്തപുരത്ത് നടക്കും
Chief Minister V.D. Satheesan releases the Christmas-New Year Bumper 2026-27 lottery ticket. Also present are Additional Chief Secretary (Taxes Department) Minhaj Alam, Director of the State Lotteries Department K. Impashekhar, and Joint Directors P.A. Shaju and K.S. Anilkumar.

ക്രിസ്തുമസ് - ന്യൂ ഇയർ ബമ്പർ 2026-27 ഭാഗ്യക്കുറി ടിക്കറ്റ് പ്രകാശനം മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിക്കുന്നു. നികുതി വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി മിൻഹാജ് ആലം, ഭാഗ്യക്കുറി വകുപ്പ് ഡയറക്റ്റർ കെ. ഇമ്പശേഖർ, ജോയിന്‍റ് ഡയറക്റ്റർമാരായ പി.എ. ഷാജു, കെ.എസ്. അനിൽകുമാർ എന്നിവർ സമീപം.

Updated on: 

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്‍റെ ക്രിസ്മസ്– ന്യൂ ഇയർ ബംപർ 2027 ഭാഗ്യക്കുറിയുടെ ടിക്കറ്റ് പ്രകാശനം മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യാഴാഴ്ച നിർവഹിച്ചു. ഒന്നാം സമ്മാനമായി 25 കോടി രൂപ നൽകുന്ന ക്രിസ്മസ്– ന്യൂ ഇയർ ബംപർ 2027 ഭാഗ്യക്കുറിയിൽ ആകെ 7,66,992 സമ്മാനങ്ങളാണുള്ളത്.

450 രൂപയാണ് ടിക്കറ്റ് വില. ടിക്കറ്റ് വിൽപ്പന 28ന് ആരംഭിക്കും. നറുക്കെടുപ്പ് അടുത്ത വർഷം ഫെബ്രുവരി ഒന്നിന് തിരുവനന്തപുരത്ത് നടക്കും.

സമ്മാനഘടന ഒന്നാം സമ്മാനം– 25 കോടി രൂപ, രണ്ടാം സമ്മാനം– ഒരു കോടി രൂപ വീതം 24 പേർക്ക് (ഓരോ സീരീസിലും രണ്ട് സമ്മാനം), മൂന്നാം സമ്മാനം– 10 ലക്ഷം രൂപ വീതം 24 പേർക്ക് (ഓരോ സീരീസിലും രണ്ട് സമ്മാനം), നാലാം സമ്മാനം– 5 ലക്ഷം രൂപ വീതം 24 പേർക്ക് (ഓരോ സീരീസിലും രണ്ട് സമ്മാനം), അഞ്ചാം സമ്മാനം– ഒരു ലക്ഷം രൂപ വീതം 108 പേർക്ക്.

ഇതു കൂടാതെ 5000 രൂപ വീതം– 32,400 പേർക്ക്, 2000 രൂപ വീതം– 60,480 പേർക്ക്, 1000 രൂപ വീതം– 1,10,160 പേർക്ക്, 600 രൂപ വീതം– 2,72,160 പേർക്ക്, 500 രൂപ വീതം– 2,91,600 പേർക്ക്, സമാശ്വാസ സമ്മാനം– ഒരു ലക്ഷം രൂപ വീതം 11 പേർക്ക് എന്നിങ്ങനെ സമ്മാനങ്ങൾ ലഭിക്കും.

കൂടാതെ ഒരോ 50 ടിക്കറ്റിനും 50 രൂപ സെയിൽസ് ഇൻസെന്‍റീവും സംസ്ഥാനതലത്തിൽ ഏറ്റവും കൂടുതൽ ടിക്കറ്റ് വിൽക്കുന്ന അംഗീകൃത ഏജന്‍റുമാർക്ക് യഥാക്രമം 50000, 35000, 20000 രൂപ സ്പെഷ്യൽ ഇൻസെന്‍റീവും ജില്ലാ തലത്തിൽ യഥാക്രമം 5000, 2500 രൂപ കോമൺ ഇൻസെന്‍റീവും ലഭിക്കും.