ജനുവരി മുതൽ സിഎൻജിയുടെയും വീടുകളിലേക്കുള്ള പിഎൻജിയുടെയും വില കുറയും

സംസ്ഥാനങ്ങളുടെയും ബാധകമായ നികുതികളുടെയും അടിസ്ഥാനത്തിലായിരിക്കും വിലക്കുറവ് ലഭിക്കുക.
CNG, PNG rate drop from 2026 january

ജനുവരി മുതൽ സിഎൻജിയുടെയും വീടുകളിലേക്കുള്ള പിഎൻജിയുടെയും വില കുറയും

Updated on

ന്യൂഡൽഹി: അടുത്ത വർഷം ജനുവരി മുതൽ കംപ്രസ്ഡ് നാച്വറൽ ഗ്യാസിന്‍റെയും (സിഎൻജി) വീടുകളിലേക്ക് വിതരണം ചെയ്യുന്ന പൈപ്പ്ഡ് നാച്വറൽ ഗ്യാസിന്‍റെയും(പിഎൻജി) വില കുറയും. പെട്രോളിയം ആൻഡ് നാച്വറൽ ഗ്യാസ് റെഗുലേറ്ററി ബോർഡ് (പിഎൻജിആർബി) ആണ് ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്.

പുതിയ താരിഫ് പ്രകാരം 2026 ജനുവരി മുതൽ സിഎൻജിയുടെയും പിഎൻജിയുടെ വില യൂണിറ്റിന് 2-3 രൂപ വീതം കുറയും. രാജ്യത്തുടനീളം ഇതു ബാധകമായിരിക്കും. എങ്കിലും സംസ്ഥാനങ്ങളുടെയും ബാധകമായ നികുതികളുടെയും അടിസ്ഥാനത്തിലായിരിക്കും വിലക്കുറവ് ലഭിക്കുക.

നികുതി ഘടന മൂന്നിൽ നിന്ന് രണ്ട് സോണുകളായി തിരിച്ചിട്ടുണ്ട്. സോൺ 1നുള്ള പുതുക്കിയ ഏകീകൃത നിരക്ക് 54 രൂപയാണ്. ഗതാഗതത്തിനായി സിഎൻഡജിയും പാചകത്തിനായി പിഎൻജിയും ഉപയോഗിക്കുന്നവർക്ക് ഇത് പ്രയോജനപ്പെടും.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com