വെളിച്ചെണ്ണ വില ഇനിയും കുറയും; ലിറ്ററിന് 180 രൂപ വരെയാകാൻ സാധ്യത

കർണാടകയിലും തമിഴ്നാട്ടിലും തേങ്ങ ഉത്പാദനം വർധിക്കുകയും വിപണിയിലേക്ക് കൊപ്ര ധാരാളമായി എത്തുകയും ചെയ്തതോടെയാണ് വെളിച്ചെണ്ണ വില കുറയാൻ തുടങ്ങിയത്.
coconut oil price likely to dip

വെളിച്ചെണ്ണ വില ഇനിയും കുറയും; ലിറ്ററിന് 180 രൂപ വരെയാകാൻ സാധ്യത

Updated on

തിരുവനന്തപുരം: വൻ കുതിപ്പിനു ശേഷം വെളിച്ചെണ്ണ വില ഇപ്പോൾ ഇടിവിലാണ്. ഓണക്കാലത്ത് ലിറ്ററിന് 400 രൂപ വരെയായിരുന്ന വെളിച്ചെണ്ണയ്ക്ക് ഇപ്പോൾ ലിറ്ററിന് 360 രൂപയാണ് വില. കർണാടകയിലും തമിഴ്നാട്ടിലും തേങ്ങ ഉത്പാദനം വർധിക്കുകയും വിപണിയിലേക്ക് കൊപ്ര ധാരാളമായി എത്തുകയും ചെയ്തതോടെയാണ് വെളിച്ചെണ്ണ വില കുറയാൻ തുടങ്ങിയത്.

ഇത്തരത്തിൽ തുടരുകയാണെങ്കിൽ അടുത്ത വർഷവും വെളിച്ചെണ്ണ വില കുറയുമെന്നാണ് നിരീക്ഷകർ പറയുന്നത്. അങ്ങനെയെങ്കിൽ ഏപ്രിൽ ആകുന്നതോടെ ലിറ്ററിന് 180 രൂപ വരെയായി വെളിച്ചെണ്ണ വില കുറഞ്ഞേക്കാം.

ആഴ്‌ചതോറും വെളിച്ചെണ്ണവിലയിൽ 10 രൂപ മുതൽ 20 രൂപ വരെയാണ് വർധനയുണ്ടായിരുന്നത്. മില്ലുകളിൽനിന്ന് ഒരുകിലോ വെളിച്ചെണ്ണ വാങ്ങാൻ 420-450 രൂപ വരെ കൊടുക്കേണ്ട സാഹചര്യമായിരുന്നു. തേങ്ങ ലഭ്യത കുറഞ്ഞതും വില കൂടിയതും വെളിച്ചെണ്ണ ഉത്പാദനച്ചെലവിലുണ്ടായ വർധനയുമാണ് വെളിച്ചെണ്ണ വില ഉയർത്തിയത്.

തൃശൂർ, പാലക്കാട്, കാസർകോഡ് മുതൽ വടക്കോട്ടും കർണാടകയിലുമുള്ള പ്രദേശങ്ങളിൽനിന്നാണ് കൂടുതൽ മില്ലുടമകളും തേങ്ങ വാങ്ങിയിരുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com