പിഎം കെയേഴ്സിലേക്ക് പണം നൽകാൻ മടിച്ച് നാട്ടുകാർ; ഫണ്ടിൽ 30 ശതമാനം ഇടിവ്

2023-24 സാമ്പത്തിക വർഷത്തിൽ പിഎം കെയേഴ്സിലേക്കുള്ള ആഭ്യന്തര ധനസഹായം 681.8 കോടി രൂപയും വിദേശ ധനസഹായം 1.13 കോടി രൂപയുമായിരുന്നു.
Domestic donations to PM CARES down by 30 pc to Rs 479 crore

പിഎം കെയേഴ്സിലേക്ക് പണം നൽകാൻ മടിച്ച് നാട്ടുകാർ; ഫണ്ടിൽ 30 ശതമാനം ഇടിവ്

Updated on

ന്യൂഡൽഹി: പിഎം കെയേഴ്സിലേക്കുള്ള ധനസഹായത്തിൽ വൻ ഇടിവ്. ആഭ്യന്തര സംഭാവന‌യിൽ 30 ശതമാനവും വിദേശ ധനസഹായത്തിൽ 18 ‍ശതമാനം കുറവുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2024-25 സാമ്പത്തിക വർഷത്തിൽ ആഭ്യന്തര സംഭാവനയായി 479 കോടി രൂപയും വിദേശത്തു നിന്നുള്ള സംഭാവനയായി 92.8 ലക്ഷം രൂപയുമാണ് ലഭിച്ചിരിക്കുന്നത്.

2025 മാർച്ച് 31ലെ കണക്കനുസരിച്ച് 8,452 കോടി രൂപയാണ് പിഎം കെയേഴ്സിലെ ആകെ തുക. ഇതിൽ 7846 കോടി രൂപ ഫിക്സഡ് ഡെപ്പോസിറ്റായും 605 കോടി രൂപ സേവിങ്സ് ഡെപ്പോസിറ്റായുമാണ് നിക്ഷേപിച്ചിരിക്കുന്നത്.

2023-24 സാമ്പത്തിക വർഷത്തിൽ പിഎം കെയേഴ്സിലേക്കുള്ള ആഭ്യന്തര ധനസഹായം 681.8 കോടി രൂപയും വിദേശ ധനസഹായം 1.13 കോടി രൂപയുമായിരുന്നു. അതിൽ 87.8 ലക്ഷം രൂപ കുട്ടികൾക്കു വേണ്ടിയുള്ള പദ്ധതികൾക്കായാണ് ചെലവാക്കിയത്. തൊട്ടു മുൻപത്തെ സാമ്പത്തിക വർഷത്തിൽ 15.37 കോടി രൂപയാണ് കുട്ടികൾക്കു വേണ്ടി ചെലവാക്കിയിരുന്നത്.

logo
Metro Vaartha
www.metrovaartha.com