'ഇമാക്' സൈലന്‍റ് ഹീറോസ് അവാർഡ്‌സ് ഏപ്രിൽ 10ന് വിതരണം ചെയ്യും

സൈലന്‍റ് ഹീറോസ് അവാർഡ്സ് -2025 ലേക്കുള്ള നാമനിർദേശങ്ങൾ സമർപ്പിക്കാനുള്ള അവസാന തീയതി മാർച്ച് 15 വരെ നീട്ടി.
EMAC the silent heroes award nomination invites

'ഇമാക് ' സൈലന്‍റ് ഹീറോസ് അവാർഡ്‌സ് ഏപ്രിൽ 10ന് വിതരണം ചെയ്യും

Updated on

കൊച്ചി: കേരളത്തിലെ ഇവന്‍റ് മാനേജര്‍മാരുടെ സംഘടനയായ 'ഇവന്‍റ് മാനേജ്മെന്‍റ് അസോസിയേഷന്‍ കേരള (ഇമാക്) സൈലന്‍റ് ഹീറോസ് അവാര്‍ഡുകളുടെ ഏഴാം പതിപ്പ് ഏപ്രില്‍ 9, 10 തിയതികളില്‍ കൊല്ലം അഷ്ടമുടി ലീല റാവിസിൽ വച്ച് നടക്കും. കേരളത്തിലുടനീളമുള്ള ഇവന്‍റ് മാനേജര്‍മാരുടെ സുസ്ഥിര സേവനങ്ങളെ തിരിച്ചറിയുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ഇമാക് അവാര്‍ഡുകള്‍ നല്‍കുന്നത്. വര്‍ഷങ്ങളായി സംസ്ഥാനത്തിലുടനീളമുള്ള ഇവന്‍റ് മാനേജ്മെന്‍റ് ഏജന്‍സികളെയും പ്രഫഷണലുകളെയും ആദരിക്കുകയും അനുമോദിക്കുകയും ചെയുന്ന വേദിയാണ് ഇമാക് സൈലന്‍റ് ഹീറോസ് അവാര്‍ഡ്സ്. കൂടാതെ സൈലന്‍റ് ഹീറോസ് അവാർഡ്സ് -2025 ലേക്കുള്ള നാമനിർദ്ദേശങ്ങൾ സമർപ്പിക്കാനുള്ള അവസാന തീയതി മാർച്ച് 15 വരെ നീട്ടി.

5 പ്രധാന വിഭാഗങ്ങളിൽ 60 ഉപവിഭാഗങ്ങളിലുമായി സ്വർണ്ണം, വെള്ളി, വെങ്കലം എന്നീ മെഡലുകളാണ് ജേതാക്കൾക്ക് ലഭിക്കുക. ഇവന്‍റ് ഡികോർ ആൻഡ് പ്രൊഡക്ഷൻ, ടെക്നിക്കൽ സപ്പോർട്ട് ആൻഡ് സൊലൂഷൻസ്, എന്‍റർടൈൻമെന്‍റ് ഡിസൈൻ, വെന്യു ആൻഡ് കാറ്ററിങ് സൊല്യൂഷൻസ്, പഴ്സണലൈസ്ഡ് സൊലൂഷ്യൻസ് എന്നീ വിഭാഗങ്ങളിലാണ് മത്സരം.

2024 ജനുവരി 1 മുതൽ ഡിസംബർ 31 വരെയുള്ള കാലയളവിൽ നടത്തിയ കോർപ്പറേറ്റ് പരിപാടികൾക്കും വിവാഹങ്ങൾക്കും അപേക്ഷിക്കാം. 2500 രൂപയാണ് പ്രവേശനഫീസ്. താല്പര്യമുള്ളവർക്ക് https://emaksilentheroes.com/ എന്ന വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യാം. അല്ലെങ്കിൽ 87144 95333, 9961186161 എന്നീ നമ്പറുകളിൽ മാർച്ച് 15നുള്ളിൽ ബന്ധപ്പെടാം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com