ഫ്ളിപ്കാർട്ട് സെയിൽ: മോട്ടോറോള ഫോണുകൾക്ക് വമ്പൻ ഓഫർ

മോട്ടോ ജി54 5ജി, മോട്ടോ ജി32, എഡ്ജ് 40 നിയോ എന്നിവ ഓഫറില്‍ ലഭ്യമാകും
Motorola smartphones
Motorola smartphones
Updated on

കൊച്ചി: മോട്ടോറോള സ്മാര്‍ട്ട്ഫോണുകള്‍ക്ക് പ്രത്യേക വില പ്രഖ്യാപിച്ച് ഫ്ളിപ്കാര്‍ട്ട് ബിഗ് ബില്യണ്‍ ഡേയ്സ്. മോട്ടോറോളയുടെ മോട്ടോ ജി54 5ജി, മോട്ടോ ജി32, ബിഗ് ബില്യണ്‍ ഡേയ്സിന്‍റെ ഭാഗമായി പ്രത്യേകം പുറത്തിറക്കുന്ന മോട്ടോറോള എഡ്ജ് 40 നിയോ എന്നിവ ഈ ഓഫറില്‍ ലഭ്യമാകും.

മോട്ടോറോള എഡ്ജ് 40 നിയോ ഏറ്റവും ഭാരം കുറഞ്ഞ ഐപി68 റേറ്റഡ് 5ജി സ്മാര്‍ട്ട്ഫോണും മിന്നല്‍ വേഗത്തിലുള്ള മീഡിയടെക് ഡൈമന്‍സിറ്റി 7030 പ്രോസസര്‍ നല്‍കുന്ന ലോകത്തിലെ ആദ്യത്തെ സ്മാര്‍ട്ട്ഫോണുമാണ്. ഇതിന്‍റെ 8+128 ജിബി, 12+256 ജിബി വേരിയന്‍റുകള്‍ക്ക് യഥാക്രമം 19999, 21999 രൂപയാണ് വില.

പാന്‍റോണ്‍ നിറത്തില്‍ വരുന്ന ആദ്യത്തെ സബ് 20കെ സെഗ്മെന്‍റ് സ്മാര്‍ട്ട്ഫോണായ മോട്ടോ ജി 84 5ജി വിവ മജന്ത, വീഗന്‍ ലെതര്‍ ഫിനിഷ്, 120Hz മില്യണ്‍ കളര്‍ പോള്‍ഇഡി ഡിസ്പ്ലേ എന്നിവയിലും ലഭ്യമാണ്. 16,999 രൂപയാണ് വില.

8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മോട്ടോ ജി32, 6.5 എഫ്എച്ച്ഡി+ ഡിസ്പ്ലേ, സ്നാപ്ഡ്രാഗണ്‍ 680 പ്രോസസര്‍ നല്‍കുന്ന ഡോള്‍ബി അറ്റ്മോസുള്ള സ്റ്റീരിയൊ സ്പീക്കറുകള്‍ എന്നിവ 8,999 രൂപയ്ക്കും 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മോട്ടോ ഇ13, 6749 രൂപ എന്ന ഓഫര്‍ വിലയിലും ലഭ്യമാണ്.

Motorola smartphones
ഫ്ളിപ്പ്കാർട്ട് സെയിൽ ഒക്റ്റോബർ 8ന്, 80% വരെ ഡിസ്കൗണ്ട്
logo
Metro Vaartha
www.metrovaartha.com