സ്വര്‍ണ വില സര്‍വകാല റെക്കോര്‍ഡില്‍

പവന് ഒറ്റയടിക്ക് ഉയർന്നത് 600 രൂപ
Gold price at highest rate today
Gold price at highest rate today
Updated on

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില സര്‍വകാല റെക്കോര്‍ഡില്‍. ഇന്ന് (02/12/2023) ഒരു പവൻ സ്വർണത്തിന് 600 രൂപ ഉയർന്ന് 46,760 രൂപയാണ് ഇന്നത്തെ പവന്‍റെ വില. ഗ്രാമിന് 75 രൂപ ഉയര്‍ന്ന് 5845 രുപയായി.

കഴിഞ്ഞ മാസം 29ന് രേഖപ്പെടുത്തിയ 46,480 രൂപയാണ് ഇതിനു മുമ്പത്തെ റെക്കോര്‍ഡ് പവന്‍ വില. പിന്നീട് താഴ്ന്ന വില ഇന്നലെ വീണ്ടും വര്‍ധന രേഖപ്പെടുത്തിയിരുന്നു. വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 82 രൂപയാണ്. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വിപണി വില 103 രൂപയാണ്.

logo
Metro Vaartha
www.metrovaartha.com