സ്വർണവില റെക്കോർഡ് നിരക്കിൽ തന്നെ

ഇന്നലെയാണ് സംസ്ഥാനത്ത് ആദ്യമായാണ് സ്വർണവില 42,000 കടക്കുന്നത്.
സ്വർണവില റെക്കോർഡ് നിരക്കിൽ തന്നെ
Updated on

കൊച്ചി: സംസ്ഥാനത്ത് മാറ്റമില്ലാതെ സ്വർണവില. ഇന്ന് (25/01/2022) 42, 160 രൂപ എന്ന റെക്കോർഡ് നിരക്കിൽ തന്നെ തുടരുകയാണ് പവന്‍ വില. പവന് 280 രൂപയായിരുന്നു ഇന്നലെ വർധിച്ചത്. ഗ്രാമിന് 35 രൂപയും കൂടി 5270 രൂപയായിരുന്നു. 

ഇന്നലെയാണ് സംസ്ഥാനത്ത് ആദ്യമായാണ് സ്വർണവില 42,000 കടക്കുന്നത്. വരും ദിവസങ്ങളിലും വില ഉയരാനാണ് സാധ്യതയെന്നാണ് വിപണി വിദഗ്ധര്‍ പ്രവചിക്കുന്നത്. കഴിഞ്ഞ ഒരു മാസമായി വില ഉയരുന്ന പ്രവണതയാണ് കാണുന്നത്.

logo
Metro Vaartha
www.metrovaartha.com