

സ്വർണ വില താഴേക്കു തന്നെ; കുറഞ്ഞത് 720 രൂപ
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്. ശനിയാഴ്ച ഗ്രാമിന് 90 രൂപയും പവന് 720 രൂപയുമാണ് കുറഞ്ഞിരിക്കുന്നത്. നിലവിൽ 22 കാരറ്റ് സ്വർണം ഗ്രാമിന് 14,385 രൂപയും പവന് 1,15,080 രൂപയുമാണ് വില. വെള്ളിയാഴ്ച മാത്രം പല തവണയാണ് സ്വർണ വില താഴ്ന്നത്. പവന് 3240 രൂപയുടെ കുറവാണ് വെള്ളിയാഴ്ച രേഖപ്പെടുത്തിയത്. സ്വർണ വില ഇനിയും കുറയുമെന്നാണ് റിപ്പോർട്ടുകൾ.
24 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 98 രൂപ കുറഞ്ഞ് 15,693 രൂപയായി. 18 ഗ്രാം സ്വർണം ഗ്രാമിന് 73 രൂപ കുറഞ്ഞ് 11,770 രൂപയാണ് വില.
വെള്ളി വിലയിലും നേരിയ കുറവു രേഖപ്പെടുത്തിയിട്ടുണ്ട്. ഗ്രാമിന് 15 രൂപ കുറഞ്ഞ് 290 രൂപയാണ് ശനിയാഴ്ചയിലെ വില. പശ്ചിമേഷ്യൻ സംഘർഷത്തിന്‍റെ സാഹചര്യത്തിൽ ആഗോള വിപണിയിൽ ക്രൂഡ് ഓയിലിന്‍റെ വില ഉയർന്നതാണ് സ്വർണവിലയെ താഴേക്കു വലിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.