

സ്വർണവില പിന്നെയും ഇടിഞ്ഞു; ഇനിയും കുറയാൻ സാധ്യത
തിരുവനന്തപുരം: സ്വർണവില വീണ്ടും ഇടിഞ്ഞു. ഗ്രാമിന് 50 രൂപ കുറഞ്ഞ് 11,720 രൂപയും പവന് 400 രൂപ രുറഞ്ഞ് 93,760 രൂപയുമാണ് വില. വെള്ളിയാഴ്ച രണ്ടു തവണയാണ് സ്വർണ വില കൂടിയിരുന്നത്. രാജ്യാന്തര വിപണിയിൽ സ്വർണവില കുറഞ്ഞതാണ് സംസ്ഥാനത്തും പ്രതിബിംബിച്ചത്. രാജ്യാന്തര തലത്തിൽ ഔൺസിന് 3653 ഡോളറാണ് സ്വർണ വില.
യുഎസിൽ അടിസ്ഥാന പലിശനിരക്ക് കൂടാനുള്ള സാധ്യത വർധിച്ചതും വിപണിയെ ബാധിച്ചു. സ്വർണവില രാജ്യാന്തര തലത്തിൽ ഇനിയും ഇടിയുമെന്നാണ് പ്രവചനം.
യുഎസിൽ പലിശ നിരക്ക് 0.25 ശതമാനം കൂട്ടുന്നതിനുള്ള സാധ്യതയാണ് നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നത്. പലിശയുടെ ഭാവിയും തുടർന്നുള്ള യോഗങ്ങളിൽ തീരുമാനിക്കും. സ്വർണവില ഇടിയുമോ മുന്നേറുമോ എന്നതിൽ ഫെഡറൽ റിസർവ് പണനയവും യോഗങ്ങളും നിർണായകമാകുമെന്നാണ് നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നത്.