സ്വര്‍ണവില ചരിത്രത്തിൽ ആദ്യമായി 50,000 കടന്നു

പവന് ഒറ്റയടിക്ക് കൂടിയത് 1000 രൂപയിലധികം
gold price today 29-03-2024
gold price today 29-03-2024
Updated on: 

കൊച്ചി: സ്വര്‍ണവില ചരിത്രത്തിലാദ്യമായി 50,000 കടന്നു. ഇന്ന് (29/03/2024) പവന് 1040 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില 50,400 രൂപയായി. ഗ്രാമിന് 130 രൂപയാണ് വര്‍ധിച്ചത്. 6300 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ വില.

ആഗോള വിപണിയിലെ വിലവർധനവാണ് കേരളത്തിലും വില കൂടാൻ കാരണം. സ്വര്‍ണവില അമ്പതിനായിരം കടക്കാമെന്ന നില നേരത്തെ ഉണ്ടായിരുന്നു. 21ന് 49,440 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡും ഇട്ടിരുന്നു. എന്നാൽ തോട്ടടുത്ത ദിവസം വില ഇടിയുന്നതാണ് കണ്ടത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ പേര്‍ എത്തുന്നതാണ് വില ഉയരാന്‍ കാരണമെന്ന് വിപണി വിദഗ്ധര്‍ പറയുന്നു.

logo
Metro Vaartha
www.metrovaartha.com