

സ്വർണ വില മുകളിലേക്ക്; പവന് 2440 രൂപ കൂടി
ന്യൂഡൽഹി: സ്വർണവിലയിൽ കുതിപ്പ്. പവന് 2,440 രൂപ കൂടി 1,13,920 രൂപയാണ് വില. ഗ്രാമിച്ച് 305 രൂപ കൂടി 14,240 രൂപയായി. ആഗോള വിപണിയിൽ സ്വർണ വില വർധിച്ചതോടെയാണ് ഇന്ത്യയിലും വില വർധിച്ചത്. ആഗോളതലത്തിൽ സ്വർണം ട്രോയ് ഔൺസിന് 4,431 ഡോളറാണ് വില. കേരളത്തിൽ 18 കാരറ്റ് സ്വർണം ഗ്രാമിന് 11651 രൂപയാണ് വില.
വെള്ളിയുടെ വിലയും കൂടിയിട്ടുണ്ട്. ഗ്രാമിന് അഞ്ച് രൂപ കൂടി 255 രൂപയാണ് വെള്ളിയുടെ വില. കിലോഗ്രാമിന് 5000 രൂപ കൂടി 2,55,000 രൂപയും.