

പവന് 1.08 ലക്ഷം രൂപ; സ്വർണ വില കുതിക്കുന്നു
തിരുവനന്തപുരം: സ്വർണവില വീണ്ടും ഉയരുന്നു. സംസ്ഥാനത്ത് പവന് 1.08000 രൂപയാണ് വില. ഗ്രാമിന് 95 രൂപ കൂടി 13,500 രൂപയായി. ആഗോള വിപണിയിൽ ട്രോയ് ഔൺസിന് 4,681 ഡോളറാണ് സ്വർണ വില. വെള്ളിയുടെ വിലയിലും വർധനവുണ്ട്. ഒരു കിലോ ഗ്രാം വെള്ളിക്ക് 3,12,500 രൂപയാണ് വില. യുഎസും യൂറോപ്യൻ രാജ്യങ്ങളും തമ്മിലുള്ള വ്യാപാര സംഘർഷവും ഭൗമരാഷ്ട്രീയ അനിശ്ചിതത്വവുമാണ് സ്വർണ വില വർധിക്കാൻ കാരണം.
അതേ സമയം ഡോളറിന് പകരം സ്വർണത്തെ കൂടുതൽ സുരക്ഷിത ആസ്തിയായി കണ്ട് പണം നിക്ഷേപിക്കുന്നവർ നിരവധിയാണ്.