

സ്വർണവിലയിൽ വൻ ഇടിവ്; പവന് 2,200 രൂപ കുറഞ്ഞു
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്. ഗ്രാമിന് 275 രൂപയും പവന് 2,200 രൂപയോളം ഒറ്റയടിക്ക് കുറഞ്ഞു. ഇതോടെ, ഒരു ഗ്രാം സ്വർണത്തിന് 14,000 രൂപയും പവന് 1,12,000 രൂപയുമായി.
വെള്ളിയാഴ്ച ഒരു പവൻ സ്വർണത്തിന് 280 രൂപ കുറഞ്ഞിരുന്നു. മുൻ ദിവസങ്ങളെക്കാൾ വലിയ ഇടിവാണ് ശനിയാഴ്ച രേഖപ്പെടുത്തിയത്. സംസ്ഥാനത്ത് വെള്ളി വിലയും കുറഞ്ഞിട്ടുണ്ട്. ഒരു ഗ്രാം വെള്ളിയുടെ വില നിലവിൽ 265 രൂപയാണ്.