സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്; പവൻ വില ഒരു ലക്ഷത്തിനടുത്ത്!

രണ്ട് ദിവസങ്ങളിലായി 5520 രൂപയാണ് കുറഞ്ഞത്
gold rate today 11-06-2026

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്; പവൻ വില ഒരു ലക്ഷത്തിനടുത്ത്!

Updated on

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്. ബുധനാഴ്ച രണ്ടു തവണയായി 4000 രൂപയുടെ അടുത്ത് ഇടിവാണ് രേഖപ്പെടുത്തിയത്. പിന്നാലെ വ്യാഴാഴ്ച രാവിലെ 1560 രൂപയും കുറഞ്ഞു. ഇതോടെ രണ്ട് ദിവസങ്ങളിലായി 5520 രൂപയാണ് കുറഞ്ഞത്.

ഗ്രാമിന് വ്യാഴാഴ്ച 195 രൂപയും കുറഞ്ഞു. ഇതോടെ പവൻ വില 1,06,800 രൂപയിലെത്തി. ഗ്രാമിന് 13,350 രൂപയായി കുറഞ്ഞിട്ടുണ്ട്. ഇങ്ങനെ പോയാൽ സ്വർണവില ഒരു ലക്ഷത്തിൽ താഴെയെത്തുമെന്നാണ് റിപ്പോർട്ടുകൾ.

logo
Metro Vaartha
www.metrovaartha.com