മാറ്റമില്ലാതെ തുടർന്ന സ്വർണവിലയിൽ വർധന

6730 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ ഇന്നത്തെ വില.
gold rate today 11-07-2024
മാറ്റമില്ലാതെ തുടർന്ന സ്വർണവിലയിൽ വർധനRepresentative image
Updated on

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയിൽ വർധന. ഇന്ന് (11/07/2024) പവന് 160 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില 53,840 രൂപയായി. ഗ്രാമിന് 20 രൂപയാണ് കൂടിയത്. 6730 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ ഇന്നത്തെ വില.

54,000 വും കടന്ന് മുന്നേറിയ സ്വര്‍ണവില പിന്നീടുള്ള രണ്ടുദിവസത്തിനിടെ 440 രൂപയുടെ കുറവുണ്ടായ ശേഷം തുടർ‌ച്ചയായി 2 ദിവസം മാറ്റമില്ലാതെ തുടരുകയായിരുന്നു. മേയ് 20നാണ് 55,120 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്. ഓഹരി വിപണിയിലെയും അന്താരാഷ്ട്ര വിപണിയിലെയും ചലനങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.

logo
Metro Vaartha
www.metrovaartha.com