

കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും സർവകാല റെക്കോർഡിൽ. ഇതോടെ മുന്‍ റെക്കോർഡ് വിലയായിരുന്ന 45,000 കടന്നു.
ഇന്ന് (14/04/2023) പവന് 440 രൂപ വർധിച്ച് 45,320 രൂപയായി. ഗ്രാമിന് 55 രൂപയാണ് ഇന്ന് വർധിച്ചത്. 5,665 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്‍റെ വില
കഴിഞ്ഞ മാസം 18 മുതലാണ് സ്വർണവില ഉയരാന്‍ തുടങ്ങിയത്. ഈ മാസത്തിന്‍റെ തുടക്കത്തിൽ 44,000-ത്തിലെത്തിയ സ്വർണവില പിന്നീട് 5ന് ആദ്യമായി 45,000-ത്തിലെത്തി. പിന്നീടുള്ള ദിവസങ്ങളിൽ വില കുറഞ്ഞു വന്നെങ്കിലും കഴിഞ്ഞ ദിവസങ്ങൾ മുതൽ വീണ്ടും ഉയരുന്ന പ്രവണതയാണ് കണ്ടത്.