സ്വർണവിലയിൽ രണ്ടാം ദിനവും ഇടിവ്

6850 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ വില.
gold rate today price falls 18-09-2024
സ്വർണവിലയിൽ രണ്ടാം ദിനവും ഇടിവ്Representative image
Updated on

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയിൽ രണ്ടാം ദിനവും ഇടിവ്. ഇന്ന് (18/09/2024) പവന് 120 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില 54,800 രൂപയായി. ഗ്രാമിന് 15 രൂപയാണ് കുറഞ്ഞത്. 6850 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ വില.

ഇന്നലെയും പവന് വില കുറഞ്ഞ് 54,920 രൂപയായിരുന്നു. കഴിഞ്ഞ ദിവസം സ്വര്‍ണവില വീണ്ടും 55,000 കടന്നിരുന്ന ശേഷം തുടർച്ചയായുള്ള 2 ദിവസം വില കുറയുന്നതാണ് ദൃശ്യമായത്. ഈ മാസത്തിന്‍റെ തുടക്കത്തില്‍ 53,360 രൂപയായിരുന്നു സ്വര്‍ണത്തിന്. ഇതായിരുന്നു ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരവും.

logo
Metro Vaartha
www.metrovaartha.com