സ്വര്‍ണവിലയിൽ വീണ്ടും ഇടിവ്

2 ദിവസത്തിനിടെ 400 രൂപയാണ് കുറഞ്ഞത്.
gold rate today price falls 23-08-2024
സ്വർണവിലയിൽ വീണ്ടും ഇടിവ്file
Updated on

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയിൽ വീണ്ടും ഇടിവ്. ഇന്ന് (23/08/2024) പവന് 160 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില 53,280 രൂപയായി. ഗ്രാമിന് 20 രൂപയാണ് കുറഞ്ഞത്. 6660 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ ഇന്നത്തെ വില.

ഇന്നലെയും പവന് 240 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില 53,440 രൂപയായിലെത്തിയിരുന്നു. കഴിഞ്ഞ് രണ്ടാഴ്ചയ്ക്കിടെ 2900 രൂപ വര്‍ധിച്ച ശേഷമാണ് ഇന്നലെ മുതല്‍ വില താഴാന്‍ തുടങ്ങിയത്. 2 ദിവസത്തിനിടെ 400 രൂപയാണ് കുറഞ്ഞത്.

logo
Metro Vaartha
www.metrovaartha.com