52,500 കടന്ന് സ്വര്‍ണവില കുതിപ്പ് തുടരുന്നു

6565 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ വില.
gold rate today price hike 16-08-2024
52,500 കടന്ന് സ്വര്‍ണവില കുതിപ്പ് തുടരുന്നു
Updated on

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില 52,000 വും കടന്ന് കുതിപ്പ് തുടരുന്നു. ഇന്ന് (16/08/2024) പവന് 80 രൂപ വര്‍ധിച്ചതോടെ പവന്‍റെ വില 52,520 രൂപയായി. ഗ്രാമിന് 10 രൂപയാണ് വര്‍ധിച്ചത്. 6565 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ വില.

കേന്ദ്ര ബജറ്റില്‍ കസ്റ്റംസ് തീരുവ കുറച്ചതോടെ സ്വര്‍ണവിലയില്‍ വലിയ ഇടിവ് ഉണ്ടായിരുന്നു. എന്നാൽ അടുത്തിടെ 50,800 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിലവാരത്തിലേക്ക് എത്തിയ ശേഷം സ്വര്‍ണവില ദിവസങ്ങളുടെ വ്യത്യാസത്തില്‍ 1700 രൂപയാണ് വര്‍ധിച്ചത്.

logo
Metro Vaartha
www.metrovaartha.com