എച്ച്ഡിഎഫ്സി ബാങ്ക് എംഡി ബാഗ്ചിക്ക് പ്രതി വർഷം 35.9 കോടി രൂപ പ്രതിഫലം

ബാഗ്ചിയുടെ നിയമനത്തിന് റിസർവ് ബാങ്ക് അനുമതി നൽകിയിട്ടുണ്ട്.
HDFC Bank MD Bagchi receives an annual remuneration of ₹35.9 crore

അനുപ് ബാഗ്ചി

Updated on: 

ന്യൂഡൽഹി: എച്ച്ഡിഎഫ്‌സി ബാങ്ക് മാനേജിങ് ഡയറക്റ്റർ അനുപ് ബാഗ്ചിക്ക് വാർഷിക ശമ്പളം 35.9 കോടി രൂപയാക്കാൻ നീക്കം. ബാങ്ക് ഓഹരിയുടമകളുടെ അംഗീകാരം കൂടി ലഭിച്ചു കഴിഞ്ഞാൽ പ്രതിഫലത്തിൽ അന്തിമ തീരുമാനമാകും. നവംബർ ആറു വരെ ഇതിനു വേണ്ടിയുള്ള വോട്ടിങ് നടക്കുകയാണ്. അംഗീകാരം ലഭിച്ചു കഴിഞ്ഞാൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ശമ്പളം ലഭിക്കുന്ന സ്വകാര്യ ബാങ്ക് സിഇഒ ആകും ബാഗ്ചി. പ്രതിമാനം മൂന്നു കോടി രൂപയും 7.35 കോടി രൂപയുടെ ആനുകൂല്യങ്ങളുമാണ് ബാഗ്ചിക്ക് ലഭിക്കുക.

ബാഗ്ചിയുടെ നിയമനത്തിന് റിസർവ് ബാങ്ക് അനുമതി നൽകിയിട്ടുണ്ട്. ഈ വർഷം ഒക്റ്റോബർ 27 മുതൽ 2029 ഒക്റ്റോബർ 26 വരെയാണ് ബാഗ്ചിയുടെ നിയമന കാലാവധി. ഇപ്പോഴത്തെ എംഡി ശശിധർ ജഗ്ദീശന്‍റെ കാലാവധി ഈ ഒക്റ്റോബർ 26ന് അവസാനിക്കും. ബാഗ്ചിക്കു പുറമേ കൈസാദ് ബാറൂചയെയും എംഡിയുടെ പദവിയിലേക്ക് എച്ച്ഡിഎഫ്സി ശുപാർശ ചെയ്തിരുന്നു.

എന്നാൽ ബാഗ്ചിയുടെ നിയമനത്തിനാണ് ആർബിഐ അംഗീകാരം ലഭിച്ചത്. 1990ൽ ഐഐടി കാൺപുരിൽ നിന്ന് കെമിക്കൽ എൻജിനീയറിങ്ങിൽ ബിരുദം നേടിയതിനു ശേഷം 1992ൽ ഐഐഎം മംഗളൂരുവിൽ നിന്ന് മാനേജ്മെന്‍റ് ഡിഗ്രീയും സ്വന്തമാക്കി. 1992ൽ ഐസിഐസിഐ ഗ്രൂപ്പിൽ നിന്നാണ് ബാഗ്ചി കരിയർ ആരംഭിച്ചത്.

logo
Metro Vaartha
www.metrovaartha.com