ഹൈറേഞ്ച് ഓട്ടോ സ്പെയർ പാർട്സ് ദുബായിൽ പ്രവർത്തനം തുടങ്ങി

ഹൈ റേഞ്ച് ഗ്രൂപ്പ് കഴിഞ്ഞ രണ്ടു വർഷത്തിനുള്ളിൽ തുറക്കുന്ന അഞ്ചാമത്തെ ഷോറൂമാണ് ദുബായ് ഇൻവെസ്റ്റ്മെന്‍റ് പാർക്കിലേത്
High range auto spare parts dubai

ഹൈറേഞ്ച് ഓട്ടോ സ്പെയർ പാർട്സ് ദുബായിൽ പ്രവർത്തനം തുടങ്ങി

Updated on

ദുബായ്: യുഎയിലെ പ്രമുഖ ഓട്ടോ മൊബൈൽ സ്പെയർ പാർട്സ് സ്ഥാപനമായ ഹൈ റേഞ്ച് ഓട്ടോ സ്പെയർ പാർട്സ് ദുബായ് ഇൻവെസ്റ്റ്മെന്‍റ് പാർക്കിൽ പുതിയ ഷോറൂം തുടങ്ങി. ഹൈ റേഞ്ച് ഗ്രൂപ്പ് കഴിഞ്ഞ രണ്ടു വർഷത്തിനുള്ളിൽ തുറക്കുന്ന അഞ്ചാമത്തെ ഷോറൂമാണ് ദുബായ് ഇൻവെസ്റ്റ്മെന്‍റ് പാർക്കിലേത് . റാസൽ ഖോർ, അൽ ഖൂസ്,ഖിസൈസ്, റാഷിദിയ എന്നിവിടങ്ങളിലാണ് മറ്റു ബ്രാഞ്ചുകൾ.

ഹൈ റേഞ്ച് ഓട്ടോ സ്പെയർ പാർട്സ് & സ്റ്റാർ റേഞ്ച് ഓട്ടോ സ്പെയർ പാർട്സ് ഡയറക്ടർമാരായ ജേക്കബ് ജി തയ്യിൽ , ഷിബു സി ആർ , അരുൺ ഗോപാൽ, സന്തോഷ് കെ എസ് എന്നിവർ ചേർന്ന് പുതിയ ഷോറൂം ഉദ്‌ഘാടനം ചെയ്തു.

ഉപയോക്താക്കൾക്ക് ജാപ്പനീസ്, കൊറിയൻ വാഹനങ്ങളുടെ ഗുണമേന്മയുള്ള സ്പെയർ പാർട്സിന്‍റെ ശേഖരം, വിദഗ്ദ്ധ ഉപദേശം, ഗ്യാരണ്ടി, എന്നിവ കമ്പനിയിൽ ലഭ്യമാണെന്ന് അധികൃതർ അറിയിച്ചു.

ദുബായ് ഇൻവെസ്റ്റ്മെന്‍റ് പാർക്കിൽ വ്യാപാരത്തിന് മികച്ച സൗകര്യങ്ങളാണ് സർക്കാർ വകുപ്പുകൾ ഒരുക്കിയിട്ടുള്ളതെന്ന് മാനേജ്മെന്‍റ് വ്യക്തമാക്കി.

എൻജിൻ ഘടകങ്ങൾ, ബ്രേക്ക് സിസ്റ്റങ്ങൾ, ഫിൽട്ടറുകൾ, ഉൾപ്പെടെ വിവിധ ബ്രാൻഡുകൾക്കും മോഡലുകൾക്കുമായി അനുയോജ്യമായ ഓട്ടോ പാർട്‌സ് പുതിയ ഷോറൂമിൽ ലഭ്യമാണ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com