
മിനിമം ബാലൻസ് 50,000 രൂപയാക്കി ഐസിഐസിഐ ബാങ്ക്
ന്യൂഡൽഹി: മിനിമം ബാലൻസ് വർധിപ്പിച്ചതിനെതിരേ പ്രതിഷേധം ശക്തമായതോടെ മിനിമം ബാലൻസിൽ കുറവു വരുത്തി ഐസിഐസിഐ ബാങ്ക്. അർബൻ, മെട്രൊ പ്രദേശങ്ങളിൽ പുതുതായി സേവിങ്സ് അക്കൗണ്ട് തുടങ്ങുന്നവർ മിനിമം ബാലൻസ് 50,000 രൂപ കരുതണമെന്ന തീരുമാനത്തിലാണ് മാറ്റം വരുത്തിയിരിക്കുന്നത്. പുതിയ സേവിങ്സ് അക്കൗണ്ട് തുടങ്ങുന്നവർക്ക് 15,000 രൂപയാണ് മിനിമം ബാലൻസ്, സെമി അർബൻ ഉപയോക്താക്കൾ 7,500 രൂപയും ഗ്രാമീണ മേഖലയിൽ നിന്നുള്ളവർ 2,500 രൂപയും മിനിമം ബാലൻസായി കരുതേണ്ടതാണ്.
ഓഗസ്റ്റ് 13 മുതലാണ് പുതിയ തീരുമാനം പ്രാബല്യത്തിൽ വന്നിരിക്കുന്നത്. ഓഗസ്റ്റ് 1 മുതൽ അക്കൗണ്ട് ആരംഭിച്ചവർക്ക് ഈ തീരുമാനം ബാധകമായിരിക്കും.