ഐസിഎൽ ഫിൻകോർപ് കൊച്ചിയിൽ പുതിയ കോർപ്പറേറ്റ് ഓഫിസ് അനക്സ് തുറക്കുന്നു; ഉദ്ഘാടനം ഞായറാഴ്ച

ഐസിഎൽ ഫിൻകോർപ് ഇന്ത്യയൊട്ടാകെ ബ്രാഞ്ചുകൾ തുറക്കുന്നതിനുള്ള പ്രയാണത്തിലാണ്.
ICL Fincorp kochi office inauguration

ഐസിഎൽ ഫിൻകോർപ് കൊച്ചിയിൽ പുതിയ കോർപ്പറേറ്റ് ഓഫിസ് അനക്സ് തുറക്കുന്നു; ഉദ്ഘാടനം ഞായറാഴ്ച

Updated on

കൊച്ചി: ഐസിഎൽ ഫിൻകോർപ് കൊച്ചിയിൽ പുതിയ കോർപ്പറേറ്റ് ഓഫീസ് അനക്സ് തുറക്കുന്നു. ഓഗസ്റ്റ് 17 ന് (ഞായറാഴ്ച) വൈകിട്ട് 4 .15 ന് മന്ത്രി പി. രാജീവ്‌ ഉദ്ഘാടനം നിർവഹിക്കും. കൊച്ചി ഇടപ്പള്ളിയിൽ ഒബ്രോൺ മാളിന് എതിര് വശത്തായി സ്ഥിതി ചെയ്യുന്ന ജെയിൻ ചേംബേഴ്‌സ് ബിൽഡിംഗിന്‍റെ ഒന്നാം നിലയിലാണ് ഓഫിസ്.

തമിഴ്‌നാട്, കർണാടക, ആന്ധ്രാപ്രദേശ്, തെലുങ്കാന, ഗോവ, ഒഡീശ, ഗുജറാത്ത്, മഹാരാഷ്ട്ര, വെസ്റ്റ് ബംഗാൾ എന്നിവിടങ്ങളിൽ ബ്രാഞ്ചുകൾ വ്യാപിപ്പിച്ച ഐസിഎൽ ഫിൻകോർപ് ഇന്ത്യയൊട്ടാകെ ബ്രാഞ്ചുകൾ തുറക്കുന്നതിനുള്ള പ്രയാണത്തിലാണ്.

ഹൈബി ഈഡൻ എം പി, ഉമാ തോമസ്‌ എംഎൽഎ, ഐസിഎല്‍ ഫിന്‍കോര്‍പ്പ് സിഎംഡി അഡ്വ.കെ.ജി അനില്‍ കുമാർ, ഐ സിഎൽ ഫിൻകോർപ്പിന്‍റെ ഹോൾടൈം ഡയറക്ടറും സിഇഒയുമായ ‌ഉമ അനിൽകുമാർ, കെ. ചന്ദ്രൻ പിള്ള ചെയർമാൻ ജിസിഡിഎ, വാർഡ് കൗൺസിലർ ശാന്താ വിജയൻ എന്നിവരും ചടങ്ങിൽ പങ്കെടുക്കും.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com