
കള്ളും ഗോവൻ ഫെനിയും നാസിക് വൈനും ബ്രിട്ടിഷ് കടകളിലേക്ക്
ഇന്ത്യ-യുകെ വ്യാപാരക്കരാർ പ്രാബല്യത്തിൽ വരുന്നതോടെ മലയാളികളുടെ സ്വന്തം കള്ളും ഗോവൻ ഫെനിയും ബ്രിട്ടനിലേക്ക് പറക്കും. നാസിക് വൈനും കൂട്ടത്തിലുണ്ട്. ജിയോഗ്രഫിക്കൽ ഇൻഡിക്കേഷൻ (ജിഐ) പ്രൊട്ടക്ഷനോടു കൂടിയായിരിക്കും ഇന്ത്യൻ പാനീയങ്ങൾ ബ്രിട്ടനിൽ വിൽപ്പനയ്ക്കെത്തുക. ബ്രിട്ടനിൽ പ്രകൃതിദത്തമായ ഓർഗാനിക് ഉത്പന്നങ്ങൾക്ക് ആവശ്യക്കാർ കൂടുന്നതും കള്ളിനും ഫെനിക്കും ഗുണകരമാകും.
ആൽക്കഹോളിക് ബെവ്റേജ് കയറ്റുമതിയിൽ നിലവിൽ നാൽപ്പതാം സ്ഥാനത്താണ് ഇന്ത്യ. വരുന്ന വർഷങ്ങളിൽ പത്താം സ്ഥാനം നേടാനാണ് ശ്രമം.
നിലവിൽ 370.5 യുഎസ് ഡോളർ വില മതിക്കുന്ന പാനീയങ്ങളാണ് ഇന്ത്യ കയറ്റി അയക്കുന്നത്. ഇത് ഒരു ബില്യൺ യുഎസ് ഡോളറാക്കാനും ശ്രമങ്ങളുണ്ട്. ഇന്ത്യയിൽ നിന്നുള്ള ജിൻ, ബിയർ, വൈൻ, റം എന്നിവയ്ക്കെല്ലാം ആഗോളതലത്തിൽ ആവശ്യക്കാരുണ്ട്.