ചരിത്രം സൃഷ്ടിച്ച് ആദ്യ കാർഷിക കയറ്റുമതികൾ

മോദി ഗവണ്മെന്‍റിനു കീഴിൽ ഇന്ത്യയുടെ കുതിപ്പ്
Indian international export
ചരിത്രം സൃഷ്ടിച്ച് ആദ്യ കാർഷിക കയറ്റുമതികൾ
Updated on

ഇന്ത്യയുടെ കാർഷിക കയറ്റുമതിയിൽ അഭൂതപൂർവമായ വളർച്ചയാണു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലെ ഭരണത്തിലുണ്ടായത്. നിരവധി ഉത്പന്നങ്ങൾ ഇതാദ്യമായി അന്താരാഷ്‌ട്ര വിപണികളിലേക്കെത്തി. ചരിത്രപരമായ ഈ വികാസം വ്യാപാരത്തിന്‍റെ കാര്യത്തിൽ മാത്രമല്ല, കർഷകരെ ശാക്തീകരിക്കുന്നതിലും ഗ്രാമീണ മേഖലയുടെ വരുമാനം വർധിപ്പിക്കുന്നതിലും ഇന്ത്യയുടെ സമ്പന്നമായ കാർഷിക പൈതൃകത്തെ ആഗോള ഭൂപടത്തിൽ ഉൾപ്പെടുത്തുന്നതിലും പ്രതിഫലിച്ചു.

ആകർഷകമായ ഫലങ്ങൾ മുതൽ പരമ്പരാഗത ഭക്ഷ്യവസ്തുക്കൾ വരെ, സ്വയംപര്യാപ്ത ഇന്ത്യ എന്ന കാഴ്ചപ്പാട്, രാജ്യത്തെ കർഷകർക്കു പുതിയ അവസരങ്ങൾ എങ്ങനെ സൃഷ്ടിക്കുന്നുവെന്ന് കയറ്റുമതിയുടെ ഈ ആദ്യ ചുവടുകൾ എടുത്തുകാട്ടുന്നു.

ശ്രദ്ധേയമായ ചില കാർഷിക കയറ്റുമതികൾ:

ഓസ്ട്രേലിയയിലേക്ക് ഇന്ത്യൻ മാതളനാരങ്ങ

ഇന്ത്യയുടെ കാർഷിക കയറ്റുമതിയുടെ സുപ്രധാന നാഴികക്കല്ലായി, കടൽമാർഗം ഓസ്ട്രേലിയയിലേക്ക്, യഥാക്രമം ഉയർന്ന മൂല്യമുള്ള സാംഗോള, ഭഗവ എന്നീ മാതള നാരങ്ങകളുടെ ആദ്യ കയറ്റുമതി ഇന്ത്യ വിജയകരമായി പൂർത്തിയാക്കി. ഈ നീക്കം ഓസ്ട്രേലിയയിലെ സംശുദ്ധ ഫല വിപണിയിലേക്കുള്ള ഇന്ത്യയുടെ പ്രവേശനം വർധിപ്പിക്കുകയും കൂടുതൽ ഇന്ത്യൻ ഉത്പന്നങ്ങൾ ആഗോള വിതരണ ശൃംഖലകളിലേക്കു പ്രവേശിക്കുന്നതിനു വഴിയൊരുക്കുകയും ചെയ്യുന്നു.

പോളണ്ടിലേക്ക് അത്തിപ്പഴച്ചാർ

ഭൂപ്രദേശ സൂചികാ അംഗീകാരം ലഭിച്ച ഇന്ത്യയുടെ തനതായ പുരന്ദർ അത്തിപ്പഴം ഇപ്പോൾ യൂറോപ്പിലും തരംഗമാണ്. 2024ൽ പുരന്ദർ അത്തിപ്പഴത്തിൽ നിന്നു നിർമിച്ച, നേരിട്ടു കുടിക്കുന്നതിനു സജ്ജമാക്കിയ അത്തിപ്പഴ പാനീയം പോളണ്ടിലേക്കു കയറ്റുമതി ചെയ്യാൻ ഗവണ്മെന്‍റ് സൗകര്യമൊരുക്കി. നേരത്തേ, 2022ന്‍റെ തുടക്കത്തിൽ, ജർമനിയിലേക്കും ഇതു കയറ്റുമതി ചെയ്തിരുന്നു. പുരന്ദർ അത്തിപ്പഴം സവിശേഷമായ രുചിക്കും ഘടനയ്ക്കും പേരുകേട്ടതാണ്. ഇന്ത്യയുടെ തനതായ കാർഷികോത്പന്നങ്ങൾ ആഗോളതലത്തിൽ പ്രോത്സാഹിപ്പിക്കുന്നതിൽ ഈ പരിപാടി സുപ്രധാന നേട്ടം അടയാളപ്പെടുത്തുന്നു.

ഡ്രാഗൺ ഫ്രൂട്ട് ലണ്ടനിലേക്കും ബഹ്റൈനിലേക്കും

ഫലങ്ങളുടെ കയറ്റുമതി വൈവിധ്യവൽക്കരിക്കാനുള്ള ഇന്ത്യയുടെ ശ്രമത്തിന്‍റെ ഭാഗമായി, പ്രാദേശികമായി "കമലം' എന്നറിയപ്പെടുന്ന, നാരുകളും ധാതുക്കളും നിറഞ്ഞ ഡ്രാഗൺ ഫ്രൂട്ട്, 2021ൽ ലണ്ടനിലേക്കും ബഹ്‌റൈനിലേക്കും കയറ്റുമതി ചെയ്തു. ലണ്ടനിലേക്കു കയറ്റുമതി ചെയ്തതു ഗുജറാത്തിലെ കച്ഛ് മേഖലയിലെ കർഷകരിൽ നിന്നുള്ള സാമഗ്രികളാണ്. അതേസമയം, ബഹ്‌റൈനിലേക്കുള്ളവ പശ്ചിമ ബംഗാളിലെ പശ്ചിമ മിഡ്‌നാപുരിലുള്ള കർഷകരിൽ നിന്നും കയറ്റുമതി ചെയ്തു.

അമെരിക്കയിലേക്ക് ശുദ്ധമായ മാതള നാരങ്ങ

2023ൽ, ഇതാദ്യമായി അമെരിക്കയിലേക്കു പരീക്ഷണാടിസ്ഥാനത്തിൽ ശുദ്ധമായ മാതള നാരങ്ങ കയറ്റുമതി ചെയ്ത്, അമെരിക്കൻ വിപണിയിൽ സാന്നിധ്യം വിപുലീകരിക്കുന്നതിനുള്ള വലിയ ചുവടുവയ്പ്പ് ഇന്ത്യ നടത്തി. മഹാരാഷ്‌ട്രയിൽ നിന്നുള്ള ഭഗവ മാതള നാരങ്ങയ്ക്കും ഗണ്യമായ കയറ്റുമതി സാധ്യതയാണുള്ളത്. കൂടാതെ രാജ്യത്തു നിന്നുള്ള ഫലങ്ങളുടെ കയറ്റുമതിയുടെ ഏകദേശം 50 ശതമാനവും മഹാരാഷ്‌ട്രയിലെ സോളാപുർ ജില്ലയിൽ നിന്നാണ്.

അസമിലെ "ലെറ്റെക്കു' ദുബായിലേക്ക്

വടക്കുകിഴക്കൻ മേഖലയ്ക്കു വലിയ ഉത്തേജനമേകി, അസമീസ് ഭാഷയിൽ "ലെറ്റെക്കു' എന്നറിയപ്പെടുന്ന ബർമീസ് മുന്തിരി 2021ൽ, ഇതാദ്യമായി ഗുവാഹാട്ടിയിൽ നിന്നു ഡൽഹി വഴി ദുബായിലേക്കു കയറ്റിയയച്ചു. ഈ കയറ്റുമതി അസമിന്‍റെ ആകർഷകമായ ഉത്പന്നങ്ങളെ ആഗോള ഭൂപടത്തിൽ ഉൾപ്പെടുത്തി. ഒപ്പം, അന്താരാഷ്‌ട്ര വ്യാപാരത്തിൽ ഇന്ത്യയുടെ വടക്കുകിഴക്കൻ മേഖലയുടെ സാധ്യതയും വിളിച്ചോതി.

ത്രിപുരയിലെ ചക്ക ജർമനിയിലേക്ക്

ത്രിപുരയിൽ നിന്നുള്ള ഇന്ത്യയുടെ സംശുദ്ധമായ ചക്കയുടെ രുചി ജർമനിക്കു ലഭിച്ചത് 2021ലാണ്. ഇതാദ്യമായി, ത്രിപുരയിൽനിന്നു ജർമനിയിലേക്കു വിമാനമാർഗം ചക്ക കയറ്റി‌ അയച്ചു. ഒരു മെട്രിക് ടൺ ചക്കയുടെ ആദ്യഗഡു അഗർത്തലയിൽ ഫ്ലാഗ് ഓഫ് ചെയ്തു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ ഇന്ത്യയുടെ കാർഷികോൽപ്പന്നങ്ങളുടെയും സംസ്കരിച്ച ഭക്ഷ്യോൽപ്പന്നങ്ങളുടെയും കയറ്റുമതി ഭൂപടത്തിൽ ഉൾപ്പെടുത്താൻ കേന്ദ്രഗവണ്മെന്‍റ് നടത്തുന്ന ശ്രമങ്ങളെ ഇതു പ്രതിഫലിപ്പിക്കുന്നു.

ലണ്ടനിലേക്ക് നാഗാലാൻഡ് "രാജ മിർച്ച'

വടക്കുകിഴക്കൻ മേഖലയിൽ നിന്നുള്ള ഭൂപ്രദേശ സൂചികാ അംഗീകാരമുള്ള ഉത്പന്നങ്ങളുടെ കയറ്റുമതി വർധിപ്പിക്കുന്നതിന്‍റെ ഭാഗമായി, മുളകു രാജാവ് എന്നും അറിയപ്പെടുന്ന "രാജ മിർച്ച' ആദ്യമായി നാഗാലാൻഡിൽ നിന്ന് 2021ൽ ഗുവാഹാട്ടി വഴി ലണ്ടനിലേക്കു വിമാന മാർഗം കയറ്റിയയച്ചു. പെട്ടെന്നു കേടാകുന്ന പ്രകൃതം കണക്കിലെടുക്കുമ്പോൾ, ഈ ഉത്പന്നത്തിന്‍റെ കയറ്റുമതി വലിയ വെല്ലുവിളിയായിരുന്നു. എന്നാൽ, പ്രത്യേക കാർഷിക കയറ്റുമതി കൈകാര്യം ചെയ്യുന്നതിലെ ഇന്ത്യയുടെ വൈദഗ്ധ്യം ഉയർത്തിക്കാട്ടി, വ്യോമ മാർഗമുള്ള കയറ്റുമതി ഇന്ത്യ സുഗമമാക്കി.

അമെരിക്കയിലേക്ക് അസം "ചുവന്ന അരി'

ഇന്ത്യയുടെ അരി കയറ്റുമതി സാധ്യതകൾക്കു വലിയ ഉത്തേജനം പകർന്ന്, 2021ൽ അമേരിക്കയിലേക്കു "ചുവന്ന അരി' ഇതാദ്യമായി കയറ്റി അയച്ചു. ഇരുമ്പിനാൽ സമൃദ്ധമായ "ചുവന്ന അരി' അസമിലെ ബ്രഹ്മപുത്ര താഴ്‌വരയിൽ, രാസവളമേതും ഉപയോഗിക്കാതെയാണു വളർത്തുന്നത്. അസമിലെ ഭക്ഷണത്തിന്‍റെ അവിഭാജ്യഘടകമായ ഈ അരി ഇനം "ബാവോ- ധാൻ' എന്നാണ് അറിയപ്പെടുന്നത്.

കേരളത്തിൽ നിന്ന് വാഴക്കുളം കൈതച്ചക്ക

2022ൽ, കേരളത്തിലെ മൂവാറ്റുപഴയ്ക്കടുത്തുള്ള വാഴക്കുളത്തു നിന്നു യുഎഇയിലെ ദുബായിലേക്കും ഷാർജയിലേക്കും ഭൂപ്രദേശ സൂചിക അംഗീകാരമുള്ള "വാഴക്കുളം കൈതച്ചക്ക' ഇതാദ്യമായി കയറ്റിയയച്ചു. ഇതിലൂടെ കൈതച്ചക്ക കർഷകർക്കു മികച്ച വരുമാനവും ആഗോള വിപണിയിൽ ഉത്പന്നത്തിനു കൂടുതൽ പ്രോത്സാഹനവും ലഭിക്കുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com