26,000 തൊഴിലവസരങ്ങൾ വെട്ടിക്കുറച്ച് ഇന്ത്യൻ റീട്ടെയിൽ വ്യാപാരികൾ

റിലയൻസിന്‍റെ റിട്ടെയ്ൽ ആം, ടൈറ്റാൻ, റെയ്മണ്ട്, പേജ് ഇൻഡസ്ട്രീസ്, സ്പെൻസേഴ്സ് എന്നിവരാണ് വൻതോതിൽ അവസരങ്ങൾ വെട്ടിക്കുറച്ചത്.
jobloss
26,000 തൊഴിലവസരങ്ങൾ വെട്ടിക്കുറച്ച് ഇന്ത്യൻ റിട്ടെയിൽ വ്യാപാരികൾ
Updated on

ന്യൂഡൽഹി: ഇന്ത്യൻ ചില്ലറ വിൽപ്പന മേഖലയിൽ ഈ സാമ്പത്തിക വർഷം 26000 തൊഴിലവസരങ്ങൾ വെട്ടിക്കുറച്ചതായി റിപ്പോർട്ട്. സ്ഥിരം, കരാർ ജീവനക്കാർ ഈ പട്ടികയിൽ ഉൾപ്പെടുന്നുണ്ട്. കഴിഞ്ഞ രണ്ടു സാമ്പത്തിക വർഷങ്ങളിൽ വലിയ രീതിയിൽ റിക്രൂട്ട്മെന്‍റ് നടന്നതിനു നേരെ വിപരീതമായാണ് ഇത്തവണ സംഭവിച്ചിരിക്കുന്നത്. സ്റ്റോർ വിപുലീകരണത്തിന്‍റെ വേഗം കുറഞ്ഞതും, ജനങ്ങളുടെ ആവശ്യകത കുറഞ്ഞതുമാണ് നടപടിക്ക് കാരണമായി ചൂണ്ടിക്കാട്ടിയതെന്ന് ഇക്കണോമിസ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

റിലയൻസിന്‍റെ റിട്ടെയ്ൽ ആം, ടൈറ്റാൻ, റെയ്മണ്ട്, പേജ് ഇൻഡസ്ട്രീസ്, സ്പെൻസേഴ്സ് എന്നിവരാണ് വൻതോതിൽ അവസരങ്ങൾ വെട്ടിക്കുറച്ചത്. അഞ്ച് കമ്പനികളുമായി ആകെ 17 ശതമാനം വർക്ഫോഴ്സ് ആണ് കുറച്ചത്.

ഈ കമ്പനികൾ 2023 സാമ്പത്തിക വർഷത്തിൽ 4,55,000 പേർക്കാമ് ജോലി നൽകിയത്. ഈ വർഷം അത് 4,29,000 ആയി കുറഞ്ഞു. കൊറോണക്കാലത്തിനു ശേഷം വൻ തോതിൽ ജനങ്ങൾ ഷോപ്പിങ് നടത്തിയിരുന്നുവെങ്കിലും കഴിഞ്ഞ വർ‌ഷം ഇന്ത്യയിലെ റിട്ടെയിൽ വിൽപ്പനയുടെ വളർച്ച 4 ശതമാനമായി കുറഞ്ഞിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com