

ഓഹരി, സ്വര്‍ണ, നാണയ വിപണികളിൽ മികച്ച മുന്നേറ്റം
കൊച്ചി: ആഗോള വിപണികളിലെ അനുകൂലചലനങ്ങളുടെ കരുത്തില്‍ ഇന്ത്യയില്‍ ഓഹരി, സ്വര്‍ണ, നാണയ വിപണികളിൽ മികച്ച മുന്നേറ്റം തുടരുന്നു. തുടര്‍ച്ചയായ നാലാം ദിവസവും ഓഹരികൾ മികച്ച നേട്ടമുണ്ടാക്കി. ആഭ്യന്തര ഫണ്ടുകള്‍ക്കൊപ്പം വിദേശ നിക്ഷേപകരും വാങ്ങൽ താത്പര്യം പ്രകടിപ്പിച്ചതോടെ ഓഹരി വിപണിയില്‍ നിക്ഷേപകരുടെ ആസ്തിയില്‍18 ലക്ഷം കോടി രൂപയുടെ വര്‍ദ്ധന നടപ്പുവാരമുണ്ടായി. സെന്‍സെക്‌സ് 899.1 പോയിന്‍റ് നേട്ടവുമായി 76,348.06ൽ അവസാനിച്ചു. നിഫ്റ്റി 283.05 പോയിന്‍റ് ഉയര്‍ന്ന് 23,190.65ല്‍ വ്യാപാരം പൂര്‍ത്തിയാക്കി. ചെറുകിട, ഇടത്തരം ഓഹരികളും മികച്ച നേട്ടമുണ്ടാക്കി. \
തുടര്‍ച്ചയായ നാലാം ദിവസമാണ് ഓഹരികള്‍ മുന്നേറുന്നത്. ടിസിഎസ്, ഇന്‍ഫോസിസ്, ടെക്ക്മഹീന്ദ്ര, ഭാരതിഎയര്‍ടെല്‍, ടൈറ്റന്‍, ബജാജ്ഓട്ടോ, ബിപിസിഎൽ എന്നിവയാണ് മുന്നേറ്റത്തിന് നേതൃത്വം നല്‍കിയത്. നടപ്പുവര്‍ഷം പലിശനിരക്ക് രണ്ട് തവണയെങ്കിലും കുറയ്ക്കുമെന്ന് അമേരിക്കയിലെ കേന്ദ്രബാങ്കായ ഫെഡറല്‍റി റിസര്‍വ് സൂചന നല്‍കിയതാണ് വിപണിക്ക് ആവേശം പകര്‍ന്നത്. യുഎസ്, ഏഷ്യന്‍വിപണികളുടെ ചുവടുപിടിച്ച് ഇന്ത്യയിലെ പ്രധാന സൂചികകളായ സെന്‍സെക്സും നിഫ്റ്റിയും വന്‍കുതിപ്പ് നടത്തി. അമേരിക്കയില്‍ പലിശകുറയുന്നതോടെ സാമ്പത്തിക മേഖലയ്ക്ക് ഗുണമാകുമെന്ന വിലയിരുത്തൽ ഇന്ത്യൻ ടെക് കമ്പനികള്‍ക്ക് പ്രതീക്ഷ വര്‍ദ്ധിപ്പിക്കുന്നു. അമേരിക്കയിലെ സാമ്പത്തിക തളര്‍ച്ച ശക്തമായതോടെ ഇന്ത്യന്‍ കമ്പനികളുടെ കരാറുകള്‍ കുറയുന്ന സാഹചര്യമാണ്. പലിശ കുറയുന്നതോടെ കമ്പനികളില്‍നിന്നും കൂടുതൽ പ്രൊജക്റ്റുകൾ ലഭിക്കുമെന്നാണ് വിലയിരുത്തുന്നത്. അമേരിക്കയില്‍ പലിശ കുറയുമെന്ന വാര്‍ത്തകൾ സ്വര്‍ണവിപണിക്ക് ആവേശം പകര്‍ന്നു.
രാജ്യാന്തര വിപണിയില്‍ വില ഔണ്‍സിന് 3,050 ഡോളര്‍ കടന്നു. ഇതോടെ കേരളത്തിൽ സ്വര്‍ണ വില പവന് 160 രൂപ വര്‍ദ്ധിച്ച് 66,480 രൂപയിലെത്തി റെക്കാഡിട്ടു. ഗ്രാമിന്‍റെ വില 20 രൂപ ഉയര്‍ന്ന് 8,310 രൂപയിലെത്തി. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് സ്വര്‍ണവില റെക്കാഡ് പുതുക്കി മുന്നേറുന്നത്. നാലാം ദിവസവും ഡോളറിനെതിരെ രൂപ കരുത്ത് നേടി. ഓഹരി വിപണിയിലെ കുതിപ്പും വിദേശനിക്ഷേപകരുടെ തിരിച്ചുവരവും രൂപയ്ക്ക് ശക്തിപകര്‍ന്നു. വ്യാപാരാന്ത്യത്തിൽ ഡോളറിനെതിരെ രൂപ ഒരു പൈസ നേട്ടവുമായി 86.36ല്‍
അവസാനിച്ചു. ലോകത്തിലെ പ്രമുഖ നാണയങ്ങള്‍ക്കെതിരെ ഡോളര്‍ ദുര്‍ബലമാകുന്നതും രൂപയ്ക്ക് നേട്ടമായി.