ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചും നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ചും ശനിയാഴ്ച പ്രവര്‍ത്തിക്കും

ഇതേ നടപടികളുടെ ഭാഗമായി കഴിഞ്ഞ മാര്‍ച്ച് രണ്ടിനും പ്രത്യേക വ്യാപാരം സംഘടിപ്പിച്ചിരുന്നു.
ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചും നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ചും ശനിയാഴ്ച പ്രവര്‍ത്തിക്കും

മുംബൈ: ഇന്ത്യന്‍ ഓഹരി വിപണികളായ ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചും നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ചും ശനിയാഴ്ച പ്രവര്‍ത്തിക്കും. എന്നാല്‍, ഇന്ന് സമ്പൂര്‍ണ വ്യാപാരദിനമല്ല. ഓഹരി വിപണിയില്‍ നിലവില്‍ ഓഹരികളുടെ വ്യാപാരം നടക്കുന്ന പ്രൈമറി സൈറ്റില്‍ (പിഎ) നിന്ന് കൂടുതല്‍ സുരക്ഷിതമായ ഡിസാസ്റ്റര്‍ റിക്കവറി (ഡിആർ) സൈറ്റിലേക്ക് പ്രവര്‍ത്തനം മാറ്റുന്ന നടപടിക്രമങ്ങളുടെ ഭാഗമായ പ്രത്യേക വ്യാപാരമാണ് ശനിയാഴ്ച ഓഹരി, ഓഹരി ഡെറിവേറ്റീവ് ശ്രേണികളില്‍ അരങ്ങേറുക.

വിപണിയില്‍ അപ്രതീക്ഷിതമോ അസാധാരണമോ ആയ തടസങ്ങളുണ്ടായാല്‍ തത്സമയം പരിഹരിച്ച് വ്യാപാരം തുടരാന്‍ സഹായിക്കുന്നതാണ് ഡിആര്‍ സൈറ്റ്. ഓഹരി വിപണിക്ക് ശനി, ഞായര്‍ ദിവസങ്ങള്‍ അവധിയാണ്. പിആര്‍ സൈറ്റില്‍ നിന്ന് ഡിആര്‍ സൈറ്റിലേക്ക് മാറുന്നതിനുള്ള നടപടിക്രമങ്ങള്‍ക്കായാണ് ഇന്ന് പ്രത്യേക വ്യാപാരം സംഘടിപ്പിക്കുന്നത്. ഇതേ നടപടികളുടെ ഭാഗമായി കഴിഞ്ഞ മാര്‍ച്ച് രണ്ടിനും പ്രത്യേക വ്യാപാരം സംഘടിപ്പിച്ചിരുന്നു.

പ്രീ-മാര്‍ക്കറ്റ് പ്രൈമറി സെഷന് രാവിലെ 8.45ന് തുടക്കമാകും. 9 വരെ നീളും. 9ന് പ്രീ-ഓപ്പണ്‍ സെഷന്‍ തുടങ്ങി 9.08 വരെ നടക്കും.

തുടര്‍ന്ന് ആദ്യ വ്യാപാര സെഷന്‍ പ്രൈമറി സൈറ്റില്‍ 9.15 മുതല്‍ 10 വരെ നടക്കും. 11.15 വരെ ഇടവേളയായിരിക്കും. തുടര്‍ന്ന് 11.15ന് ഡിസാസ്റ്റര്‍ റിക്കവറി സൈറ്റില്‍ രണ്ടാം സെഷന്‍ തുടങ്ങും. ഇത് 11.23 വരെയാണ്. 11.30 മുതല്‍ 12.30 വരെ സാധാരണ വ്യാപാരം നടക്കും. തുടര്‍ന്നുള്ള അരമണിക്കൂര്‍ നേരത്തേക്ക് (ഉച്ചയ്ക്ക് ഒരു മണി വരെ) ക്ലോസിങ്ങിന് ശേഷമുള്ള വ്യാപാര ഉടമ്പടികളുടെ പരിഷ്കരണത്തിന് അനുവദിക്കും.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com