

നിഥിൻ രണ്ജി പണിക്കർ | ഗീതു മോഹൻദാസ്
കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ടോക്സിക് എന്ന ചിത്രത്തിന്‍റെ ടീസർ ചർച്ചയായതിനു പിന്നാലെ ഗീതു മോഹൻദാസിനെതിരേ കസവ സംവിധായകൻ നിഥിൻ രൺജി പണിക്കർ. എഴുത്തുകാരൻ സക്കറിയയുടെ വരികൾ കടമെടുത്താണ് നിഥിന്‍റെ പോസ്റ്റ്. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു പ്രതികരണം.
മമ്മൂട്ടിയുടെ മാസ് ചിത്രം കസബ സ്ത്രീവിരുദ്ധമെന്ന് പറഞ്ഞ് ആക്രമിച്ചവർ കന്നഡിയിൽ പോയി കോടികൾ മുടക്കി സകല മസാലകളും ചേർത്ത് സിനിമ എടുത്തതിലെ ഇരട്ടത്താപ്പ് നയമാണ് നിഥിൻ ചൂണ്ടിക്കാട്ടുന്നത്.
"നിങ്ങൾ കെട്ടിയാടുന്ന ആ ‘കപട വ്യക്തിത്വം" നിങ്ങളുടെ തന്നെ ആദർശങ്ങളെ വിസ്മരിക്കുമ്പോൾ, കാപട്യം അവിടെ പൂത്തുലയുന്നു... പിന്നാക്ക ജീർണ്ണതയും (അങ്ങനെയുണ്ടാകില്ലെന്ന് ഞാൻ പ്രത്യാശിക്കുന്നു). എങ്കിലും ... ഇതിന്‍റെയെല്ലാം അനന്തരഫലമായി ഉണ്ടായ ആ തകർച്ചയിൽ (അലങ്കോലപ്പെട്ടതും എന്നാൽ അർഹിക്കുന്നതുമായ ആ അവസ്ഥ) നിന്നുകൊണ്ട് എനിക്ക് സമ്മതിക്കാൻ കഴിയും. ഇതിനും അതിന്‍റേതായ ചില നിമിഷങ്ങളുണ്ടായിരുന്നു എന്ന്''- സക്കറിയയുടെ ഈ വരികൾ നിഥിന്‍ സ്റ്റോറിയാക്കിയത് ഗീതു മോഹന്‍ദാസിനെ ലക്ഷ്യമിട്ടാണെന്നാണ് നെറ്റിസൺസ് ചൂണ്ടിക്കാട്ടുന്നത്.
മമ്മൂട്ടിയുടെ കസബ സ്ത്രീവിരുദ്ധമെന്ന് ആരോപിച്ച് പാർവതി തിരുവോത്ത് ഉൾപ്പെടെയുള്ള നടിമാർ രംഗത്തെത്തിയിരുന്നു. ചർച്ചിത്ര മേളയിൽ അടക്കം പാർവതി തിരുവോത്ത് വിമർശനം ഉന്നയിച്ചിരുന്നു. അന്ന് സിനിമയുടെ പേരു പറയാൻ മടിച്ച പാർവതിയോട് സേ ഇറ്റ് എന്നു പറഞ്ഞ് പോത്സാഹീപ്പിച്ചത് ഗീതു മോഹൻദാസായിരുന്നു. ഇതിനെതിരേയാണ് നിഥിന്‍റെ വിമർശനം.