

പവൻവില ഒരുലക്ഷത്തിന് താഴേയ്ക്ക്? സ്വർണവിലയിൽ വൻ ഇടിവ്
കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്. ഗ്രാമിന് 200 രൂപയും പവന് 1600 രൂപയുമാണ് കുറഞ്ഞത്. ഇതോടെ സംസ്ഥാനത്ത് ഒരു ഗ്രാം സ്വർണത്തിന് 12,815 രൂപയും പവന് 1,02,520 രൂപയുമായി. വെറും 2520 രൂപ കുറഞ്ഞാൽ സ്വർണവില ലക്ഷത്തിൽ താഴെപ്പോവും.
18 ഗ്രാം സ്വർണത്തിന് ഗ്രാമിന് 10,490 രൂപയും പവന് 83,920 രൂപയുമാണ് ഇപ്പോഴത്തെ വില. സ്വർണവിലയിൽ ഇനിയും ഇടിവുണ്ടാവുമെന്നാണ് വിലയിരുത്തൽ. കേരളത്തിൽ പവൻവില ഒരുലക്ഷം രൂപയ്ക്കു താഴെയെത്താനുള്ള സാധ്യത ശക്തമായി.