

സ്വർണവിലയിൽ വൻ ഇടിവ്; പവന് ഒറ്റയടിക്ക് 3160 രൂപ കുറഞ്ഞു
കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്. പവന് 3160 രൂപയാണ് കുറഞ്ഞത്. ഗ്രാമിന് 395 രൂപയും കുറഞ്ഞു. ഇതോടെ ഒരു പവൻ സ്വർണത്തിന് 1,09,160 രൂപയും ഗ്രാമിന് 13,645 രൂപയുമായി.
കഴിഞ്ഞ കുറച്ചു ദിവസമായി ഇടിവ് രേഖപ്പെടുത്തിയിരുന്ന സ്വർണവിലയിൽ ചൊവ്വാഴ്ച വർധനവുണ്ടായിരുന്നു. പവന് ഒറ്റയടിക്ക് 1080 രൂപ വര്‍ധിച്ച ശേഷമാണ് ബുധനാഴ്ച കുത്തനെ ഇടിഞ്ഞത്.
പശ്ചിമേഷ്യന്‍ സംഘര്‍ഷം അനിശ്ചിതമായി തുടരുന്നതും അമെരിക്കന്‍ കേന്ദ്ര ബാങ്ക് പലിശനിരക്ക് ഉയര്‍ത്തുമെന്ന റിപ്പോര്‍ട്ടുകളുമാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. കൂടാതെ വിലക്കയറ്റ ഭീഷണിയും സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നുണ്ട്.