ഒരു ലക്ഷം കോടി രൂപയുടെ ഇടപാട് നേട്ടവുമായി കെഎസ്എഫ്ഇ

റെക്കോഡ് സമയം കൊണ്ടാണ് സ്ഥാപനം ലക്ഷ്യം കൈവരിച്ചത്.
KSFE ‌cross Rs 1 lakh crore business turnover

ഒരു ലക്ഷം കോടി രൂപയുടെ ഇടപാട് നേട്ടവുമായി കെഎസ്എഫ്ഇ

Updated on

തിരുവനന്തപുരം: ഒരു ലക്ഷം കോടി രൂപയുടെ ഇടപാട് നേട്ടം സ്വന്തമാക്കി ക‌െഎസ്എഫ്ഇ. ഇതാദ്യമായാണഅ ഇന്ത്യയിൽ ഒരു ബാങ്കിതര സാമ്പത്തിക സ്ഥാപനം ഈ ലക്ഷ്യം കൈ വരിക്കുന്നത്. റെക്കോഡ് സമയം കൊണ്ടാണ് സ്ഥാപനം ലക്ഷ്യം കൈവരിച്ചത്.

വെറും നാല് വർഷങ്ങൾ കൊണ്ടാണ് 50,000 കോടിയിൽ നിന്ന് ഒരു ലക്ഷം കോടിയിലേക്ക് കെഎസ്എഫ്ഇ എത്തിയതെന്നും ജനങ്ങൾ നൽകുന്ന വിശ്വാസമാണ് അതിനു കാരണമെന്നും ധനമന്ത്രി കെ. എൻ. ബാലഗോപാൽ വ്യക്തമാക്കി.

പുതിയ നേട്ടത്തിന്‍റെ ആഘോഷം ബുധനാഴ്ച തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മന്ത്രിമാരും കെഎസ്എഫ്ഇ അംബാസഡർ സുരാജ് വെഞ്ഞാറമൂടും പരിപാടിയിൽ പങ്കെടുക്കും. പരിപാടിയിൽ കെഎസ്എഫ് ഇയുടെ പുതിയ ലോഗോയും മുഖ്യമന്ത്രി പ്രകാശനം ചെയ്യും.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com