നിക്ഷേപ പദ്ധതികളിലെ പലിശ നിരക്കുകൾ പുതുക്കി കെഎസ്എഫ്ഇ

വന്ദനം നിക്ഷേപ പദ്ധതിയിലൂടെ മുതിർന്ന പൗരന്മാർക്ക് നിലവിൽ ലഭിക്കുന്ന 8.75% പലിശ നിരക്കിൽ മാറ്റമില്ല.
KSFE  savings interest rate

നിക്ഷേപ പദ്ധതികളിലെ പലിശ നിരക്കുകൾ പുതുക്കി കെഎസ്എഫ്ഇ

Updated on

കൊച്ചി: വിവിധ നിക്ഷേപ പദ്ധതികളിലെ പലിശ നിരക്കുകൾ കെഎസ്എഫ്ഇ പുതുക്കി. ജനറൽ ഫിക്സഡ് ഡെപ്പോസിറ്റ്, ചിട്ടി പ്രൈസ്‌ മണി ഡെപ്പോസിറ്റ്, ഷോർട്ട് ടേം ഡെപ്പോസിറ്റ് തുടങ്ങിയ നിക്ഷേപ പദ്ധതികൾക്കാണ് മാറ്റം വന്നിരിക്കുന്നത്. സാധാരണ സ്ഥിരനിക്ഷേപം, ചിട്ടിപ്പണ നിക്ഷേപം തുടങ്ങിയവക്ക് ഒരു വർഷത്തേക്ക് 8.50 ശതമാനമായും, ഒരു വർഷം മുതൽ രണ്ട് വർഷത്തേക്ക് 8 ശതമാനമായും, രണ്ട് വർഷം മുതൽ മൂന്ന് വർഷത്തേക്ക് 7.75 ശതമാനമായും പലിശ നിരക്കുയർത്തി.

ചിട്ടിയുടെ മേൽ ബാധ്യതയ്ക്കുള്ള നിക്ഷേപങ്ങളുടെ (CSDT) പലിശ നിരക്ക്‌ 8.75 ശതമാനത്തിൽ നിന്ന് 9 ശതമാനമാക്കി. കൂടാതെ 181 മുതൽ 364 ദിവസത്തിനുള്ള ഹ്രസ്വകാല നിക്ഷേപം 5.50 ശതമാനത്തിൽ നിന്നും 6.50 ശതമാനമാക്കി പലിശ നിരക്കുയർത്തി. വന്ദനം നിക്ഷേപ പദ്ധതിയിലൂടെ മുതിർന്ന പൗരന്മാർക്ക് നിലവിൽ ലഭിക്കുന്ന 8.75% പലിശ നിരക്കിൽ മാറ്റമില്ല. എന്നാൽ നിക്ഷേപകരുടെ പ്രായപരിധി 60-ൽ നിന്നും 56 വയസ്സാക്കിയിട്ടുണ്ട്.

ഇതോടെ നിക്ഷേപ പദ്ധതികൾ നിക്ഷേപകർക്കിടയിൽ കൂടുതൽ ആകർഷണീയമാകുമെന്നാണ് കെഎസ്എഫ്ഇ പ്രതീക്ഷിക്കുന്നത്. ബാങ്കുകൾ സ്ഥിര നിക്ഷേപത്തിനുള്ള പലിശ നിരക്കുകൾ കുത്തനെ കുറക്കുമ്പോൾ സ്ഥിര നിക്ഷേപ പലിശയെ ആശ്രയിക്കുന്നവരുടെ പ്രതീക്ഷയാകുകയാണ് കെഎസ്എഫ്ഇ നിക്ഷേപിക്കുന്ന തുകയ്ക്ക് 100% ഗവൺമെന്‍റ് ഗ്യാരന്‍റിയുമുണ്ട്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com