കെഎസ്എഫ്ഇ ഒറ്റത്തവണ തീര്‍പ്പാക്കല്‍ ഡിസംബർ രണ്ട് വരെ

കുടിശിക തീർപ്പാക്കാൻ അവസാന അവസരം; ബന്ധപ്പെട്ട ശാഖയിൽ ഡിസംബർ 2-ന് മുമ്പ് നടപടികൾ പൂർത്തിയാക്കണം
KSFE ‌one tyime settlement Vimukthi 26

വൺ ടൈം സെറ്റിൽമെന്‍റ് പദ്ധതിയുമായി കെഎസ്എഫ്ഇ.

Updated on: 

തൃശൂർ: കേരള സ്റ്റേറ്റ് ഫിനാന്‍ഷ്യല്‍ എന്‍റര്‍പ്രൈസസ് ലിമിറ്റഡ് (KSFE) നടപ്പിലാക്കുന്ന 'വിമുക്തി 26' ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി ഡിസംബർ രണ്ടിന് അവസാനിക്കും. കുടിശികയുള്ള ചിട്ടി വരിക്കാര്‍ക്ക് സാമ്പത്തിക ബാധ്യതകള്‍ ലഘൂകരിക്കുന്നതിനും കുടിശിക തീര്‍പ്പാക്കുന്നതിനുമായി പദ്ധതിയുടെ ഭാഗമായി 30% മുതല്‍ 60% വരെ പലിശ ഇളവ് ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നു.

പദ്ധതിയുടെ ഭാഗമായി, അര്‍ഹമായ വ്യവസ്ഥകള്‍ക്കനുസൃതമായി ഉപയോക്താക്കള്‍ക്ക് കുടിശിക തീര്‍പ്പാക്കുന്നതിന് പരമാവധി പലിശയിളവിന്‍റെ സുവര്‍ണാവസരം ഉപയോഗിച്ച് സാമ്പത്തിക ബാധ്യതകള്‍ ക്രമീകരിച്ച് കെഎസ്എഫ്ഇയുമായുള്ള ഇടപാടുകള്‍ കൂടുതല്‍ സുഗമമാക്കുന്നതിനും ഭാവിയില്‍ സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നതിനും പദ്ധതി സഹായകരമാകും. ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനായി ഡിസംബർ രണ്ടിന് മുൻപായി ബന്ധപ്പെട്ട കെഎസ്എഫ്ഇ ശാഖയുമായി ബന്ധപ്പെടുകയും ആവശ്യമായ നടപടികള്‍ പൂര്‍ത്തീകരിക്കുകയും ചെയ്യണം.

സമയപരിധി കഴിഞ്ഞാല്‍ പദ്ധതി പ്രകാരമുള്ള ഇളവുകള്‍ ലഭ്യമാകുന്നതല്ല. 'വിമുക്തി 26' പദ്ധതിയെക്കുറിച്ചുള്ള വിശദവിവരങ്ങള്‍ക്ക് കെഎസ്എഫ്ഇയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക: https://ksfe.com/vimukthi-26