ബാങ്ക് വായ്പകളുടെ ഇഎംഐ തുക കുറയും

ഫ്ലോട്ടിങ് പലിശ നിരക്കുകളോടെ വായ്പ എടുത്തവർക്കാണ് ഈ ഗുണം ലഭിക്കുക. ഫിക്സഡ് പലിശ നിരക്കിൽ വായ്പ എടുത്തവരുടെ ഇഎംഐയിൽ മാറ്റം വരില്ല.
Loan EMI to come down

റിപ്പോ റേറ്റ് കുറഞ്ഞു; വായ്പകളുടെ ഇഎംഐ തുക കുറയും

Updated on

ന്യൂഡൽഹി: റിസർവ് ബാങ്ക് റിപ്പോ റേറ്റ് കുറച്ചതോടെ ബാങ്ക് വായ്പകളുടെ തിരിച്ചടവ് തുകയിലും കുറവുണ്ടാകുമെന്ന ആശ്വാസത്തിലാണ് ഉപയോക്താക്കൾ. അടിസ്ഥാന പലിശ നിരക്കായ റിപ്പോ റേറ്റ് 0.25 ബേസ് പോയിന്‍റ് കുറച്ച് 6 ശതമാനം ആക്കാനാണ് റിസർവ് ബാങ്കിന്‍റെ ധന അവലോകന യോഗത്തിൽ തീരുമാനമായത്.

നിലവിൽ വാഹന, ഭവന, കോർപ്പറേറ്റ് വായ്പകൾ തിരിച്ചടച്ചു കൊണ്ടിരിക്കുന്നവർക്കും പുതുതായി പേഴ്സണൽ ലോണുകൾ അടക്കം എടുക്കാൻ ഉദ്ദേശിക്കുന്നവർക്കും ഈ നയം ആശ്വാസദായകമാണ്.

ഇഎംഐ കുറയുന്നതെങ്ങനെ

ഉദാഹരണത്തിന് എച്ച്ഡിഎഫ്സി ബാങ്കിൽ നിന്ന് 8.70 ശതമാനം പലിശയോടെ 50 ലക്ഷം രൂപ 30 വർഷത്തെ കാലാവധിയിൽ വായ്പയെടുത്തവരുടെ കാര്യം പരിശോധിക്കാം.

നിലവിൽ 39,197 രൂപയാണ് ഇവർ പ്രതിമാസം തിരിച്ചടയ്ക്കേണ്ടത്. റിപ്പോ റേറ്റ് കുറഞ്ഞ സാഹചര്യത്തിൽ പ്രതിമാസ അടവ് 38,269 രൂപയായി കുറയും. 888 രൂപയുടെ വ്യത്യാസമാണ് അടവിൽ ഉണ്ടാകുന്നത്.

12 ശതമാനം പലിശയോടെ അഞ്ച് വർഷത്തേക്ക് 5 ലക്ഷം രൂപ പേഴ്സണൽ ലോൺ എടുക്കുത്തവരുടെ ഇഎംഐ 11,282ൽ നിന്ന് 11,149 രൂപയായി കുറയും. വർഷം 1,596 രൂപയുടെ വ്യത്യാസമാണ് ഉണ്ടാകുന്നത്.

ഫ്ലോട്ടിങ് പലിശ നിരക്കുകളോടു കൂടി വായ്പ എടുത്തവർക്കാണ് ഈ ഗുണം ലഭിക്കുക. ഫിക്സഡ് പലിശ നിരക്കിൽ വായ്പ എടുത്തവരുടെ ഇഎംഐയിൽ മാറ്റം വരില്ല.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com