മുദ്ര വായ്പാ പരിധി ഇരട്ടിയാക്കി; 20 ലക്ഷം വരെ വായ്പയെടുക്കാം

ബിഹാറിലെ ദേശീയ പാതയ്ക്കായി 20,000 കോടി രൂപ മാറ്റി വയ്ക്കുമെന്നും നിർമല സീതാരാമൻ വ്യക്തമാക്കി.
മുദ്ര വായ്പാ പരിധി ഇരട്ടിയാക്കി; 20 ലക്ഷം വരെ വായ്പയെടുക്കാം
Updated on

ന്യൂഡൽഹി: മുദ്ര സ്കീം പ്രകാരമുള്ള വായ്പാ പരിധി ഇരട്ടിയാക്കി വർധിപ്പിച്ചു. 20 ലക്ഷം രൂപ വരെ ഈ പദ്ധതി വഴി വായ്പയെടുക്കാം. അടുത്ത അഞ്ച് വർഷത്തിനിടെ 500 പ്രമുഖ കമ്പനികളിലായി ഇന്ത്യയിൽ നിന്നുള്ള ഒരു കോടി യുവാക്കൾക്ക് ഇന്‍റേൺഷിപ്പിന് അവസരം നൽകുമെന്നും ബജറ്റ് അവതരണത്തിന്‍റെ ഭാഗമായി നിർമല സീതാരാമൻ പറഞ്ഞു. നൂറ് നഗരങ്ങളിൽ നിക്ഷേപങ്ങൾക്ക് തയാറായ വിധത്തിൽ ഇൻഡസ്ട്രിയൽ പാർക്കുകൾ നിർമിക്കും.

പൊതു-സ്വകാര്യ പങ്കാളിത്തത്തിൽ വ്യവസായ സ്ഥാപനങ്ങളിലെ തൊഴിലാളികൾക്ക് വാടക നൽകി ഉപയോഗിക്കും വിധത്തിൽ ഡോർമിറ്ററി പോലുള്ള വീടുകൾ നിർമിക്കും.

ബിഹാറിലെ ദേശീയ പാതയ്ക്കായി 20,000 കോടി രൂപ മാറ്റി വയ്ക്കുമെന്നും നിർമല സീതാരാമൻ വ്യക്തമാക്കി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com