അടുക്കളയിലും ഇടിത്തീ, ഗാർഹിക ആവശ്യത്തിനുള്ള പാചകവാതക വിലയിൽ വീണ്ടും വർധന

3 മാസത്തിനിടെ ഇത് രണ്ടാം തവണയാണ് ഗാർഹിക എൽപിജി വില കൂട്ടുന്നത്
LPG price hike again

അടുക്കളയിലും ഇടിത്തീ, ഗാർഹിക ആവശ്യത്തിനുള്ള പാചകവാതക വിലയിൽ വീണ്ടും വർധന

Representative image
Updated on

ന്യൂഡൽഹി: ഗാർഹിക ആവശ്യത്തിനുള്ള പാചകവാതക വിലയിൽ വീണ്ടും വർധന. സിലിണ്ടറിന് 29 രൂപയാണ് വർധിച്ചത്. കേരളത്തിൽ സിലിണ്ടർ വില 951 കടന്നു. 3 മാസത്തിനിടെ ഇത് രണ്ടാം തവണയാണ് ഗാർഹിക എൽപിജി വില കൂട്ടുന്നത്.

പുതിയ നിരക്കുപ്രകാരം ഡൽഹിയിൽ 14.2 കിലോയുള്ള ഗ്യാസ് സിലിണ്ടറിന് 913 രൂപയിൽനിന്ന് 942 രൂപയായി വർധിച്ചു. മാർച്ചിൽ പാചകവാതകത്തിന് 60 രൂപ കൂട്ടിയിരുന്നു. ജൂണിൽ വാണിജ്യ ആവശ്യത്തിനുള്ള എൽപിജി വിലയിൽ 42 രൂപയുടെ വർധന വരുത്തിയിരുന്നു. പശ്ചിമേഷ്യൻ യുദ്ധം അയവില്ലാതെ തുടരുന്നത് ഊർജ വിതരണത്തെ സാരമായി ബാധിച്ചതിനെ തുടർന്നാണ് വില വർധന.

logo
Metro Vaartha
www.metrovaartha.com