ഗൾഫുഡിൽ ഒൻപത് കരാറുകളിൽ ഒപ്പ് വച്ച് ലുലു ഗ്രൂപ്പ്

ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി അൽ മദീന ഹെറിറ്റേജ് സിഇഒ ബാന്ദർ അൽ ഖഹ്താനി എന്നിവർ ചേർന്ന് ഇത് സംബന്ധിച്ച ധാരണാപത്രത്തിൽ ഒപ്പു വച്ചു.
Lulu group inks mou gulfood
ഗൾഫുഡിൽ ഒൻപത് കരാറുകളിൽ ഒപ്പ് വച്ച് ലുലു ഗ്രൂപ്പ്
Updated on

ദുബായ്: ഈന്തപ്പഴത്തിൽ നിന്നുണ്ടാക്കുന്ന സൗദി അറേബ്യയുടെ സ്വന്തം മിലാഫ് കോള ഇനി ജിസിസിയിലെയും ഇന്ത്യയിലെയും ലുലു സ്റ്റോറുകളിലും ലഭ്യമാകും. യുഎഇ, ഒമാൻ, ഖത്തർ, ബഹ്റൈൻ, കുവൈറ്റ്, ഈജിപ്ത്, ഇന്ത്യ എന്നീ രാജ്യങ്ങളിലെ ലുലു സ്റ്റോറുകളിലാണ് മിലാഫ് കോളയും ഈന്തപ്പഴവും ഉപഭോക്താകൾക്ക് ലഭ്യമാക്കുന്നത്. ആദ്യഘട്ടമായി ജിസിസിയിലും തുടർന്ന് ഇന്ത്യയിലെ ലുലു സ്റ്റോറുകളിലും മിലാഫ് കോളയും ഈന്തപ്പഴവും ലഭ്യമാകും. ലുലു റീട്ടെയ്ലിന്‍റെ വിതരണ ഗ്രൂപ്പായ അൽ തയെബ് ഡിസട്രിബ്യൂഷൻ വഴിയാണ് മിലാഫ് ഉപഭോക്താക്കളിലേക്ക് എത്തുക. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി അൽ മദീന ഹെറിറ്റേജ് സിഇഒ ബാന്ദർ അൽ ഖഹ്താനി എന്നിവർ ചേർന്ന് ഇത് സംബന്ധിച്ച ധാരണാപത്രത്തിൽ ഒപ്പു വച്ചു.

ഇന്ത്യയിൽ നിന്നുള്ള കാർഷിക ഉത്പന്നങ്ങളുടെയും ഭക്ഷ്യവസ്തുക്കളുടെയും കൂടുതൽ വിപുലമായ വിതരണത്തിനായി നാഷണൽ അഗ്രികൾച്ചറൽ കോഓപ്പറേറ്റീവ് മാർക്കറ്റിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യയുമായും ലുലു ധാരണയിലെത്തി. ലോകത്തെ വിവിധിയിടങ്ങളിലുള്ള ലുലു സ്റ്റോറുകളിൽ കൂടുതൽ ഇന്ത്യൻ ഉത്പന്നങ്ങൾ ഉപഭോക്താക്കളിലേക്ക് എത്തിക്കുകയും ഇന്ത്യൻ ഉത്പന്നങ്ങൾക്ക് കൂടുതൽ വിപണന സാധ്യത ഉറപ്പാക്കുകയുമാണ് ലക്ഷ്യമെന്ന് ലുലു ഗ്രൂപ്പ് വ്യക്തമാക്കി.

ലുലു ഗ്ലോബൽ ഓപ്പറേഷൻസ് ഡയറക്ടർ സലിം എം.എ നാഫെഡ് എംഡി ധൈര്യഷിൽ കംസെ എന്നിവർ ചേർന്ന് ഇത് സംബന്ധിച്ച ധാരണാപത്രത്തിൽ ഒപ്പുവച്ചു. ഇറ്റലിയിലെ പാസ്താ റീഗിയോ, സ്പെയിനിലെ ഫ്രിൻസാ ഗ്രൂപ്പ്, യുഎസ്എയിലെ ചീസ് കേക്ക് ഫാക്ടറി അടക്കം ലോകോത്തര കമ്പനികളുമായി 9 കരാറുകളിൽ ലുലു ഒപ്പുവച്ചു. ഭക്ഷ്യഉത്പന്നങ്ങളുടെ വിപുലമായ വിതരണവും ലഭ്യതയും ഉറപ്പാക്കാനാണ് കരാർ.

റീട്ടെയ്ൽ രംഗത്തെ മാറ്റങ്ങൾ അടക്കം പ്രതിഫലിക്കുന്നതാണ് ഇത്തവണത്തെ ഗൾഫുഡ് എന്നും ആരോഗ്യകരമായ ഭക്ഷണശൈലി പ്രതിഫലിപ്പിക്കുന്നതാണ് ഗൾഫുഡിലെ പ്രദർശനങ്ങളെന്നും എം.എ യൂസഫലി വ്യക്തമാക്കി. ലുലു ഗ്രൂപ്പ് സിഇഒ സെയ്ഫി രൂപാവാല, സിഒഒ സലിം വി.ഐ തുടങ്ങിയവരും ചടങ്ങുകളിൽ പങ്കെടുത്തു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com