
ലുലു വാല്യൂ സ്റ്റോറായ 'ലോട്ടി'ന് മിഡിലീസ്റ്റ് റീറ്റെയ്ൽ ഫോറം അംഗീകാരം
ദുബായ്: ലുലു വാല്യൂ സ്റ്റോറായ 'ലോട്ടി'ന് മിഡിലീസ്റ്റ് റീറ്റെയ്ൽ ഫോറത്തിൽ 2025-ലെ 'മോസ്റ്റ് അഡ് മയേഡ് വാല്യൂ റീറ്റെയ്‌ലർ ഓഫ് ദി ഇയർ' പുരസ്‌കാരം ലഭിച്ചു. ദുബായ് മറീന ജെ ഡബ്ലിയു മാർക്വിയിൽ നടന്ന ചടങ്ങിലാണ് പുരസ്‌കാരം സമ്മാനിച്ചത്. ലോട്ടിനെ പ്രതിനിധീകരിച്ച് ലുലു ഗ്രൂപ്പ് ബൈയിങ്ങ് ഡയറക്ടർ മുജീബ് റഹ്‌മാൻ, ബിസിനസ് ഡവലപ്മെന്‍റ് മാനേജർ അരവിന്ദ് പത്മകുമാരി, ഡിജിറ്റൽ മാർക്കറ്റിങ്ങ് വിഭാഗത്തിലെ ശഹാന സുലൈമാൻ, തമ്പുരു ജയശ്രീ, നിഖിൽ രജേഷ് എന്നിവർ ചേർന്ന് പുസ്‌കാരം ഏറ്റുവാങ്ങി.
അപ്പാരൽ ഗ്രൂപ്പ്, അഡ്‌നോക്, ലാൻഡ് മാർക്ക് ഗ്രൂപ്പ്, മാജിദ് അൽ ഫുതെയിം തുടങ്ങിയ പ്രമുഖ റീട്ടെയിൽ ബ്രാൻഡുകളെ മറികടന്നാണ് ലോട്ടിന് ഈ അഭിമാനകരമായ അംഗീകാരം ലഭിച്ചത്.
ലുലു ഗ്രൂപ്പിന്‍റെ മൂല്യാധിഷ്ഠിത ഷോപ്പിംഗ് വിഭാഗമായി ആരംഭിച്ച ലോട്ട് ഇന്ന് ഫാഷൻ, ഫുട് വെയർ , ഹോം എസൻഷ്യൽസ്, ഇലക്ട്രോണിക്സ്, കളിപ്പാട്ടങ്ങൾ, ആക്‌സസറീസ്, ലൈഫ്‌സ്റ്റൈൽ ഉൽപ്പന്നങ്ങൾ തുടങ്ങി വിവിധ ഉൽപ്പന്നങ്ങൾ ആകർഷകമായ വിലയിൽ വിൽക്കുന്ന ഏറ്റവും ജനപ്രിയമായ സ്റ്റോറുകളായി മാറിക്കഴിഞ്ഞു.ജിസിസി രാജ്യങ്ങളിൽ നിലവിൽ 25 ലധികം ലോട്ട് സ്റ്റോറുകൾ ഉണ്ട്.
അന്താരാഷ്ട്ര വിപണിയിലേക്കും ലോട്ടിനെ എത്തിക്കുന്നതിന് വിപുലമായ പദ്ധതികൾ നടപ്പാക്കുമെന്ന് മാനേജ്മെന്‍റ് അറിയിച്ചു.
“വാല്യൂ ഷോപ്പിംഗിനെ പുതുതായി നിർവചിക്കാനുള്ള ഞങ്ങളുടെ ദൗത്യത്തിനുള്ള മൂല്യവത്തായ അംഗീകാരമാണ് ഈ പുരസ്കാരം. വിലയിലും ഗുണത്തിലും വിട്ടുവീഴ്ച ചെയ്യാത്തൊരു ഷോപ്പിംഗ് അനുഭവമാണ് ലോട്ട് നൽകുന്നത്,”- ലുലു ഗ്രൂപ്പ് ബൈയിങ്ങ് ഡയറക്ടർ മുജീബ് റഹ്‌മാൻ പറഞ്ഞു.
മറ്റ് വിഭാഗങ്ങളിൽ അഡ്‌നോക്, ഡിസ്‌നി സ്റ്റോർ, ത്രെഡ്സ് മി, അസിക്സ്, ജെറ്റോർ,ബേബി ഷോപ്,കോസ്റ്റ കോഫി എന്നിവയും പുരസ്‌കാരം നേടി.