എമിറേറ്റ്സ് വിമാന ടിക്കറ്റ് ബുക്ക് ചെയ്യാൻ ഇനി ക്രിപ്റ്റോകറൻസിയും

യോഗ്യരായ യുഎഇ നിവാസികൾക്ക് എമിറാത്തി ദിർഹം അടിസ്ഥാനമാക്കിയുള്ള ടിക്കറ്റ് ബുക്കിങ്ങുകൾക്ക് ക്രിപ്റ്റോകറൻസി വഴി തുക അടയ്ക്കാം
എമിറേറ്റ്സ് വിമാന ടിക്കറ്റ് ബുക്ക് ചെയ്യാൻ ഇനി ക്രിപ്റ്റോകറൻസിയും

ക്രിപ്റ്റോകറൻസി ഉപയോഗിച്ച് എമിറേറ്റ്സ് എയർലൈൻസിൽ ടിക്കറ്റ് ബുക്ക് ചെയ്യാം.

Updated on

ദുബായ്: യുഎഇയിൽ എമിറേറ്റ്സ് വിമാന ടിക്കറ്റുകൾ ഇനി ക്രിപ്റ്റോകറൻസി ഉപയോഗിച്ച് ബുക്ക് ചെയ്യാൻ സൗകര്യം. ക്രിപ്റ്റോ ഡോട്ട് കോം പേ പ്ലാറ്റ്‌ഫോമുമായി സഹകരിച്ചാണ് കമ്പനി ഈ പുതിയ സേവനം ആരംഭിച്ചിരിക്കുന്നത്.

യോഗ്യരായ യുഎഇ നിവാസികൾക്ക് എമിറാത്തി ദിർഹം അടിസ്ഥാനമാക്കിയുള്ള ടിക്കറ്റ് ബുക്കിംഗുകൾക്ക് ക്രിപ്റ്റോകറൻസി വഴി തുക അടയ്ക്കാം. എമിറേറ്റ്സിന്‍റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയോ മൊബൈൽ ആപ്പ് വഴിയോ ടിക്കറ്റുകൾ ബുക്ക് ചെയ്യുമ്പോൾ പേയ്‌മെന്‍റ് വിഭാഗത്തിൽ ക്രിപ്റ്റോ ഡോട്ട് കോം പേ തിരഞ്ഞെടുക്കാം.

മൊബൈൽ ആപ്പിലാണ് ബുക്ക് ചെയ്യുന്നതെങ്കിൽ നേരിട്ട് ക്രിപ്റ്റോ വാലറ്റിലേക്ക് റീഡയറക്റ്റ് ചെയ്യപ്പെടുകയും തുക അംഗീകരിച്ച് ടിക്കറ്റ് ഉറപ്പാക്കുകയും ചെയ്യാം.

കമ്പ്യൂട്ടറിലാണ് ബുക്കിംഗ് നടത്തുന്നതെങ്കിൽ സ്‌ക്രീനിൽ തെളിയുന്ന ക്യൂആർ കോഡ് മൊബൈൽ ആപ്പ് ഉപയോഗിച്ച് സ്‌കാൻ ചെയ്ത് പണം അടയ്ക്കാൻ സാധിക്കും.

ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്ന ദുബായുടെ നയത്തിന്‍റെ ഭാഗമായാണ് ഈ പുതിയ സംവിധാനം എമിറേറ്റ്സ് നടപ്പിലാക്കിയിരിക്കുന്നത്.

logo
Metro Vaartha
www.metrovaartha.com