'നുവ' വജ്രാഭരണ ശേഖരവുമായി മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ്

ഉപയോക്താക്കള്‍ക്ക് താങ്ങാവുന്ന വിലയില്‍ ഇന്ത്യയിലുടനീളവും ഇന്ത്യയ്ക്ക് പുറത്തുമുള്ള മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ് ഷോറൂമുകളിലും 'നുവ' കലക്ഷനുകള്‍ ലഭിക്കും
Malabar Gold & Diamonds Nuwa

ബോളിവുഡ് താരവും മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ് ബ്രാന്‍ഡ് അംബാസഡറുമായ കരീന കപൂര്‍ ഖാനാണ് ഏറ്റവും പുതിയ 'നുവ' വജ്രാഭരണ കലക്ഷനു വേണ്ടിയുള്ള ക്യാംപെയ്ന്‍ ആരംഭിച്ചത്

Malabar Gold & Diamonds

Updated on

കോഴിക്കോട്: മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സ് മൈന്‍ ഡയമണ്ട്‌സ് ശ്രേണിയിലെ 'നുവ' വജ്രാഭരണ ശേഖരത്തിലെ ഏറ്റവും പുതിയ കലക്ഷന്‍ പുറത്തിറക്കി. ബോളിവുഡ് താരവും മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ് ബ്രാന്‍ഡ് അംബാസഡറുമായ കരീന കപൂര്‍ ഖാനാണ് ഏറ്റവും പുതിയ 'നുവ' വജ്രാഭരണ കലക്ഷനു വേണ്ടിയുള്ള ക്യാംപെയ്ന്‍ ആരംഭിച്ചത്.

വൈവിധ്യവും സമകാലികവും അമൂല്യവുമായ ഡിസൈനുകള്‍ രൂപകല്‍പ്പന ചെയ്ത ഏറ്റവും പുതിയ 'നുവ' കലക്ഷനുകളില്‍ ടു-ഇന്‍-വണ്‍ മോതിരങ്ങള്‍, നെക്‌ലേസുകള്‍, ആധുനിക ഡിസൈനുകളിലുള്ള കമ്മലുകള്‍, വളകള്‍ എന്നിവയെല്ലാം ലഭ്യമാണ്. സങ്കീര്‍ണമായി രൂപകല്‍പ്പന ചെയ്ത ഇറ്റാലിയന്‍ ശൃംഖലകളിലുള്ള ആഭരണങ്ങളും പുതിയ കലക്ഷനിലുണ്ട്.

ഉപയോക്താക്കള്‍ക്ക് താങ്ങാവുന്ന വിലയില്‍ ഇന്ത്യയിലുടനീളവും ഇന്ത്യയ്ക്ക് പുറത്തുമുള്ള മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ് ഷോറൂമുകളിലും 'നുവ' കലക്ഷനുകള്‍ ലഭിക്കും.‌

ആധുനിക ഡിസൈനുകളിലുള്ള, വൈവിധ്യമാര്‍ന്ന ആഭരണങ്ങളിലൂടെ പ്രാദേശിക അഭിരുചികള്‍ക്ക് മുന്‍ഗണന നല്‍കി ശ്രദ്ധാപൂര്‍വം രൂപകല്‍പ്പന ചെയ്തതാണ് 'നുവ' കലക്ഷനുകളെന്ന് മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ് ചെയര്‍മാന്‍ എം.പി. അഹമ്മദ് പറഞ്ഞു. ആഭരണത്തിലെ വൈവിധ്യത്തെയും ആഡംബരത്തെയുമെല്ലാം 'നുവ' കലക്ഷനുകൾ പുനര്‍നിര്‍വചിക്കുന്നു. ആഭരണത്തിലെ ആധുനിക ശൈലി, സ്മാര്‍ട്ട് ഡിസൈന്‍, ലളിതമായ ആഭരണങ്ങൾ എന്നിവയുടെ മികച്ച സംയോജനമാണ് ഏറ്റവും പുതിയ ശേഖരം. 'നുവ' കലക്ഷൻസിലെ ഓരോ ആഭരണവും മുംബൈയിലെ മലബാറിന്‍റെ അത്യാധുനിക ഡയമണ്ട് ഡിസൈൻ സ്റ്റുഡിയൊയിൽ അതിസൂക്ഷ്മതയോടെയും നൈപുണ്യത്തോടെയും രൂപകൽപ്പന ചെയ്തവയാണെന്നും പറഞ്ഞു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com