സ്ത്രീശാക്തീകരണത്തിന് മ്യൂച്വല്‍ ഫണ്ട് നിക്ഷേപം

ദീര്‍ഘകാലയളവില്‍ സമ്പത്ത് വളരാനും വിപണിയിലെ ചാഞ്ചാട്ടങ്ങള്‍ അതിജീവിക്കാനും ഈ വ്യവസ്ഥിത നിക്ഷേപത്തിലൂടെ കഴിയും.
സ്ത്രീശാക്തീകരണത്തിന് മ്യൂച്വല്‍ ഫണ്ട് നിക്ഷേപം

കൊച്ചി: പരമ്പരാഗത നിക്ഷേപ മാര്‍ഗങ്ങള്‍ സ്ത്രീകളുടെ ലക്ഷ്യ സാക്ഷാത്കാരത്തെ സഹായിക്കാന്‍ പര്യാപ്തമല്ലാത്ത സാഹചര്യത്തില്‍ പല കാരണങ്ങളാള്‍ മ്യൂച്വല്‍ ഫണ്ട് നിക്ഷേപം സ്ത്രീകള്‍ക്ക് വലിയ തോതില്‍ ഗുണകരമാകുന്നു. കുറഞ്ഞത് 500 രൂപയെങ്കിലും നീക്കി വയ്ക്കാന്‍ കഴിയുന്ന ആര്‍ക്കും എസ്‌ഐപി നിക്ഷേപം തുടങ്ങാം. നിശ്ചിത സംഖ്യ സ്ഥിരമായി അടയ്ക്കാവുന്ന മ്യൂച്വല്‍ ഫണ്ട് പദ്ധതിയാണിത്. എസ്‌ഐപിയുടെ പ്രാഥമിക ഗുണം അത് രൂപയുടെ മൂല്യശരാശരി ഉറപ്പാക്കുന്നു എന്നതാണ്. ദീര്‍ഘകാലയളവില്‍ സമ്പത്ത് വളരാനും വിപണിയിലെ ചാഞ്ചാട്ടങ്ങള്‍ അതിജീവിക്കാനും ഈ വ്യവസ്ഥിത നിക്ഷേപത്തിലൂടെ കഴിയും.

റിട്ടയര്‍മെന്‍റിനായുള്ള ആസൂത്രണം, വീടു വാങ്ങല്‍, കുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള പണം കണ്ടെത്തല്‍, വിവാഹം തുടങ്ങിയ ആവശ്യങ്ങള്‍ക്ക് അതിവേഗം പണം കണ്ടെത്താന്‍ മ്യൂച്വല്‍ ഫണ്ടുകള്‍ സഹായിക്കും‌മെന്ന് എല്‍ഐസി മ്യൂച്വല്‍ ഫണ്ട് സീനിയര്‍ ക്രെഡിറ്റ് അനലിസ്റ്റ് നേഹ ഖണ്ഡേല്‍വാള്‍ ചൂണ്ടിക്കാട്ടുന്നു.

മ്യൂച്വല്‍ ഫണ്ട് നിക്ഷേപം ലളിതവും മ്യൂച്വല്‍ ഫണ്ട് വിതരണക്കാരനിലൂടെ ഓണ്‍ലൈനായി ചെയ്യാവുന്നതുമാണ്. തൊഴിലെടുക്കുന്ന സ്ത്രീകള്‍ക്കും തിരക്കുള്ള അമ്മമാര്‍ക്കും ഇന്‍റര്‍നെറ്റ് മുഖേന എവിടെ നിന്നും നിക്ഷേപിക്കാം. സ്ത്രീകള്‍ക്ക് എളുപ്പമായും വേഗത്തിലും അവരുടെ നിക്ഷേപങ്ങള്‍ അവലോകനം ചെയ്യാനും ആവശ്യങ്ങള്‍ക്കും ലക്ഷ്യങ്ങള്‍ക്കുമനുസരിച്ച് അവ പരിഷ്‌കരിക്കാനും കഴിയും.

ചില മ്യൂച്വല്‍ ഫണ്ട് പദ്ധതികള്‍ ഏതു സമയവും പണമാക്കി മാറ്റാം. അടിയന്തിര ഘട്ടങ്ങളില്‍ നിക്ഷേപങ്ങള്‍ വിറ്റ് പണമാക്കാം. ചിലവ നിശ്ചിത കാലയളവിലേക്ക് ഭദ്രമാക്കി വയ്ക്കുന്നു. മറ്റു ചിലത്, നിക്ഷേപകര്‍ പെട്ടെന്നു പൂര്‍ണമായോ ഭാഗികമായോ കൈമാറാന്‍ തുനിഞ്ഞാല്‍ ലെവി നല്‍കേണ്ടി വരും. മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങളില്‍ നിന്ന് സ്ഥിരമായി വരുമാനം വേണമെന്നുള്ളവര്‍ക്കായി വ്യവസ്ഥിത പിന്‍വലിക്കല്‍ പദ്ധതി അഥാവാ സിസ്റ്റമാറ്റിക് വിത്‌ഡ്രോവല്‍ പദ്ധതിയും ഉണ്ട്.

ഓഹരിയുമായി ബന്ധപ്പെട്ട നിക്ഷേപ പദ്ധതികള്‍ക്ക് നികുതിയിളവുകള്‍ ലഭ്യമാണ്. മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങളിലൂടെ ലഭിക്കുന്ന ഹ്രസ്വകാല മൂലധന ലാഭത്തിനും ദീര്‍ഘകാല മൂലധന ലാഭത്തിനും നികുതി ബാധകമാണ്. ചുരുക്കിപ്പറഞ്ഞാല്‍, റിസ്‌കെടുക്കാനുള്ള കഴിവിനും സാമ്പത്തിക ലക്ഷ്യങ്ങള്‍ക്കുമനുസരിച്ച് ആശ്രയിക്കാവുന്ന നിരവധി മ്യൂച്വല്‍ ഫണ്ട് പദ്ധതികളുണ്ട്. നിങ്ങളുടെ സാമ്പത്തിക ഉപദേഷ്ടാവുമായി സംസാരിച്ച് മ്യൂച്വല്‍ ഫണ്ട് നിക്ഷേപം തുടങ്ങുക. സാമ്പത്തിക സുരക്ഷിതത്വവും സാമ്പത്തിക സ്വാതന്ത്ര്യവും കൈവരിക്കാനുള്ള ഏറ്റവും ഉചിതമായ മാര്‍ഗമാണത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com