എന്‍. ദേവിദാസ് കില ഡയറക്റ്റര്‍ ജനറലായി ചുമതലയേറ്റു

തൃശൂരിലെ കില ആസ്ഥാനത്ത് രജിസ്ട്രാര്‍ കെ.ആർ. സുമേഷിന്‍റെ നേതൃത്വത്തിൽ കില ജീവനക്കാര്‍ സ്വീകരണം നല്‍കി.
N Devidas KILA director General

കില ഡയറക്റ്റര്‍ ജനറലായി ചുമതലയേല്‍ക്കാനെത്തിയ എന്‍. ദേവിദാസ് ഐഎഎസിന് രജിസ്ട്രാര്‍ കെ.ആർ. സുമേഷ് പൂച്ചെണ്ട് നല്‍കി സ്വീകരിച്ചപ്പോള്‍. സമീപം (വലത്) ദേവീദാസിന്‍റെ പത്‌നി ജീജ, മക്കള്‍ ചൈത്രക് ദേവ്, ദേവമിത്ര. (ഇടത്) കില അര്‍ബന്‍ ചെയര്‍ പ്രൊഫ. ഡോ. അജിത് കാളിയത്, ഡയറക്റ്റര്‍ ജനറലിന്‍റെ പെഴ്‌സണല്‍ സെക്രട്ടറി കെ. വിനോദ് തുടങ്ങിയവര്‍.

Updated on

തൃശൂർ: കില ഡയറക്റ്റര്‍ ജനറലായി എന്‍. ദേവിദാസ് ഐഎഎസ് ചുമതലയേറ്റു. തൃശൂരിലെ കില ആസ്ഥാനത്ത് രജിസ്ട്രാര്‍ കെ.ആർ. സുമേഷിന്‍റെ നേതൃത്വത്തിൽ കില ജീവനക്കാര്‍ അദ്ദേഹത്തിനു സ്വീകരണം നല്‍കി.

2023 മുതല്‍ കൊല്ലം ജില്ലാ കലക്റ്ററായി സേവനമനുഷ്ഠിച്ചു വരുകയായിരുന്നു ദേവിദാസ്. മൈനിങ് ആൻഡ് ജിയോളജി വകുപ്പ് ഡയറക്റ്റര്‍, സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷൻ മാനെജിങ് ഡയറക്റ്റര്‍, ഹൗസിങ് കമ്മിഷണര്‍, ഹൗസിങ് ബോര്‍ഡ് സെക്രട്ടറി, പിന്നാക്ക വിഭാഗ വികസന വകുപ്പ് ഡയറക്റ്റര്‍ തുടങ്ങി വിവിധ ചുമതലകളും വഹിച്ചിട്ടുണ്ട്.

2015 (കേരള കേഡര്‍) ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ്. കാസര്‍കോഡ് ജില്ലയിലെ തൃക്കരിപ്പൂര്‍ ഇളംബച്ചിയാണ് സ്വദേശം, നീലേശ്വരത്ത് താമസിക്കുന്നു. ഹൈസ്‌കൂള്‍ അധ്യാപികയായ ജീജയാണ് ഭാര്യ, ചൈത്രക് ദേവ്, ദേവിമിത്ര എന്നിവര്‍ മക്കളാണ്.

logo
Metro Vaartha
www.metrovaartha.com