

നന്ദിനി നെയ്യിന് വീണ്ടും വില കൂട്ടി കർണാടക; ലിറ്ററിന് 700 രൂപ
ബംഗളൂരു: കർണാടക മിൽക് ഫെഡറേഷന്‍റെ(കെഎംഎഫ്) നന്ദിനി നെയ്യിന് വില വർധിപ്പിച്ചു. ലിറ്ററിന് 90 രൂപ കൂട്ടിയതോടെ ഇനി മുതൽ ഒരു ലിറ്റർ നന്ദിനി നെയ്യിന് 700രൂപ നൽകേണ്ടതായി വരും. അന്താരാഷ്ട്ര വിപണിയിൽ നെയ്യിന്‍റെ വില വർധിച്ചതിനാലാണ് വില വർധനയെന്ന് കെഎംഎഫ് അധികൃകർ വ്യക്തമാക്കി.
ആഗോളതലത്തിൽ ഏറ്റവും കുറഞ്ഞ വിലയിൽ ലഭ്യമാകുന്നത് നന്ദിനി നെയ് ആണ്. ആഗോള വിപണിയിലെ ട്രെൻഡുകളുമായി ചേർന്നു പോകുന്നതിനും സാമ്പത്തിക സ്ഥിരതയ്ക്കും ഈ വർധന അത്യാവശ്യമാണെന്നും കെഎംഎഫ്.
ജിഎസ്ടി ഒഴിവാക്കിയതോടെ ലിറ്ററിന് 640 രൂപ വിലയുണ്ടായിരുന്ന നന്ദിനി നെയ്യിന്‍റെ വില 610 ആയി കുറഞ്ഞിരുന്നു. തൊട്ടു പിന്നാലെയാണ് വില വർധിപ്പിച്ചിരിക്കുന്നത്.