അക്കൗണ്ടിൽ പണമില്ലെങ്കിലും ഇനി പേമെന്‍റ് നടത്താം; പുതിയ സേവനങ്ങളുമായി ഭാരത് പേ, അറിയാം!

ഉപഭോക്താക്കളുടെ തിരിച്ചടവ് താല്‍പ്പര്യത്തിനനുസരിച്ച്, ബില്ലിങ് സൈക്കിളിനുള്ളില്‍ തുക പൂര്‍ണമായി അടയ്ക്കാനോ അല്ലെങ്കില്‍ ചെലവഴിച്ച തുക ഇഎംഐ ആയി മാറ്റാനോ ഉള്ള ഓപ്ഷന്‍ ഭാരത്‌പേ ഫ്‌ലെക്‌സിലുണ്ട്
no money upi bharatpe launches bharatpe flex

അക്കൗണ്ടിൽ പണമില്ലെങ്കിലും ഇനി യുപിഐ പേമെന്‍റ് നടത്താം; പുതിയ സേവനങ്ങളുമായി ഭാരത് പേ, അറിയാം!

rawpixel.com / Teddy
Updated on

കൊച്ചി: നമ്മുടെ എല്ലാ നിത്യ ജീവിതത്തിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നായി മാറി ഇപ്പോൾ ഓൺലൈൻ പേമെന്‍റുകൾ. വളരെ എളുപ്പത്തിൽ പണം അ‍യക്കാനും ലോൺ എടുക്കാനും വരെ നിസാരമാണ്. ഇപ്പോൾ പുതിയ സേവനം കൂടി യുപിഐയിൽ എത്തിയിരിക്കുകയാണ്.

ഇനി പണമില്ലെങ്കിലും ക്യുആർ കോഡ് സ്കാൻ ചെയ്ത് സാധനങ്ങൾ വാങ്ങാനാവും. പ്രമുഖ യുപിഐ പ്ലാറ്റ്‌ഫോമായ ഭാരത് പേയാണ് ഈ സേവനം നല്‍കുന്നത്. 'ഭാരത്‌പേ ഫ്ളെക്സ്' എന്ന പേരിലാണ് ഉപയോക്താക്കൾക്കായി പുതിയ ക്രെഡിറ്റ്-ഓണ്‍-യുപിഐ സേവനം അവതരിപ്പിച്ചിരിക്കുന്നത്.

യെസ് ബാങ്കുമായി സഹകരിച്ചാണ് കമ്പനി ഈ പുതിയ സൗകര്യം ഒരുക്കിയിരിക്കുന്നത്. മുന്‍കൂട്ടി അനുമതി ലഭിച്ച ഡിജിറ്റല്‍ ക്രെഡിറ്റ് പരിധി ഉപയോഗിച്ച് യുപിഐ വഴി തത്സമയം പണമിടപാടുകള്‍ നടത്താന്‍ സഹായിക്കുന്നതാണ് ഈ സംവിധാനം. ബില്‍ പേമെന്‍റുകള്‍, ഇന്ധനത്തിനായുള്ള പേയ്മെന്‍റുകള്‍, ഓണ്‍ലൈന്‍ ഇടപാടുകള്‍, ഷോപ്പിങ്, ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്തുള്ള പേമെന്‍റുകള്‍, യാത്രകള്‍, മറ്റ് ദൈനംദിന ചെലവുകള്‍ എന്നിവ അക്കൗണ്ടില്‍ പണമില്ലെങ്കിലും ഈ സൗകര്യം പ്രയോജനപ്പെടുത്തി നിര്‍വഹിക്കാന്‍ കഴിയുന്ന തരത്തിലാണ് ക്രമീകരണം.

ഉപഭോക്താക്കളുടെ തിരിച്ചടവ് താല്‍പ്പര്യത്തിനനുസരിച്ച്, ബില്ലിങ് സൈക്കിളിനുള്ളില്‍ തുക പൂര്‍ണമായി അടയ്ക്കാനോ അല്ലെങ്കില്‍ ചെലവഴിച്ച തുക ഇഎംഐ ആയി മാറ്റാനോ ഉള്ള ഓപ്ഷന്‍ ഭാരത്‌പേ ഫ്‌ലെക്‌സിലുണ്ട്. 45 ദിവസം വരെ പലിശ രഹിതമായി പണം പൂർണമായി അടച്ചു തീർക്കാനുള്ള സൗകര്യവുമുണ്ട്.

പണം കൈയിലില്ലാത്ത അവസരങ്ങളിൽ ആവശ്യകാര്യങ്ങൾ നിർവഹിക്കാൻ ഇത് വളരെ ഉപകാരമായിരിക്കും. നിലവില്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ ഇല്ലാത്തവര്‍ക്കും ഡിജിറ്റല്‍ ഇടപാടുകളില്‍ സജീവമായവര്‍ക്കും ഇതൊരു മികച്ച ബദല്‍ മാര്‍ഗമാണ്. ഭാരത്‌പേ ആപ്പിലൂടെ പൂര്‍ണമായും ഡിജിറ്റലായുള്ള കെവൈസി പ്രക്രിയ പൂര്‍ത്തിയാക്കുന്നതിലൂടെ അര്‍ഹരായ ഉപഭോക്താക്കള്‍ക്ക് മിനിറ്റുകള്‍ക്കകം ഈ ക്രെഡിറ്റ് ലൈന്‍ ലഭ്യമാകും. ഭാരത്‌പേ ആപ്പ് വഴി തന്നെ ഉപഭോക്താക്കള്‍ക്ക് ചെലവുകള്‍, കുടിശികകള്‍, തിരിച്ചടവ് തീയതികള്‍ എന്നിവ കൃത്യമായി ട്രാക്ക് ചെയ്യാനും സാധിക്കും.

logo
Metro Vaartha
www.metrovaartha.com