ഉരുളക്കിഴങ്ങ് കൃഷി പ്രതിന്ധിയിൽ, വിലക്കയറ്റം പ്രതീക്ഷിക്കാം

പുതിയ സീസണില്‍ ആദ്യകാല ഉരുളക്കിഴങ്ങ് ഇനങ്ങളുടെ കൃഷി വിസ്തൃതി കുറയ്ക്കാനുള്ള തീരുമാനം കര്‍ഷകര്‍ പരിഗണിക്കുന്നു. ഇതോടെ ലഭ്യത കുറയുകയും വിലക്ക‍യറ്റമുണ്ടാകുകയും ചെയ്യും.
Potato crisis, price hike likely

ഉരുളക്കഴിങ്ങിനു വില ഇടിഞ്ഞത് കർഷകരെ പ്രതിസന്ധിയിലാക്കി.

Freepik.com

Updated on: 

കൊച്ചി: രാജ്യത്തെ പ്രധാന ഉരുളക്കിഴങ്ങ് ഉത്പാദക സംസ്ഥാനങ്ങളിലൊന്നായ പശ്ചിമ ബംഗാളില്‍ വിലത്തകര്‍ച്ച കര്‍ഷകര്‍ക്ക് വലിയ തിരിച്ചടിയാകുന്നു. കഴിഞ്ഞ സീസണില്‍ ഉത്പാദനം ഉയര്‍ന്നതോടെ വിപണിയില്‍ ഉരുളക്കിഴങ്ങിന്‍റെ ലഭ്യത വര്‍ധിച്ചെങ്കിലും കര്‍ഷകര്‍ക്ക് ന്യായമായ വില ഉറപ്പാക്കാനായില്ല. ഉത്പാദനത്തിനായി ചെലവഴിച്ച തുക പോലും തിരിച്ചുപിടിക്കാന്‍ കഴിയാത്ത സാഹചര്യം പല കര്‍ഷകരെയും സാമ്പത്തിക പ്രതിസന്ധിയിലാക്കിയിരിക്കുയാണ്.

വിത്ത്, വളം, കീടനിയന്ത്രണത്തിനുള്ള വസ്തുക്കള്‍, തൊഴിലാളികളുടെ കൂലി എന്നിവയുടെ വില വര്‍ധിച്ചതോടെ കൃഷിച്ചെലവും ഉയര്‍ന്നു. എന്നാല്‍ ഉത്പന്നത്തിന് ലഭിക്കുന്ന വിലയില്‍ അതിനനുസരിച്ചുള്ള വര്‍ധനയില്ലാത്തത് കര്‍ഷകരുടെ ലാഭസാധ്യത കുറയ്ക്കുന്നു. ഈ സാഹചര്യത്തിലാണ് പുതിയ സീസണില്‍ ആദ്യകാല ഉരുളക്കിഴങ്ങ് ഇനങ്ങളുടെ കൃഷി വിസ്തൃതി കുറയ്ക്കാനുള്ള തീരുമാനം കര്‍ഷകര്‍ പരിഗണിക്കുന്നത്.

വിപണിയില്‍ വില ലഭിക്കുമെന്ന ഉറപ്പില്ലാതെ കൂടുതല്‍ പണം നിക്ഷേപിക്കുന്നത് സാമ്പത്തിക നഷ്ടത്തിന് വഴിവയ്ക്കുമെന്ന ആശങ്കയും ശക്തമാണ്.

അതേസമയം, പ്രതികൂല കാലാവസ്ഥയും ഉരുളക്കിഴങ്ങ് കൃഷിക്ക് വെല്ലുവിളിയാകുന്നുണ്ട്. കനത്ത മഴയെത്തുടര്‍ന്ന് ഹൂഗ്ലി ഉള്‍പ്പെടെയുള്ള ചില ജില്ലകളില്‍ കൃഷിയിടങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടത് കൃഷിപ്രവര്‍ത്തനങ്ങളെ ബാധിക്കുന്നുണ്ട്.

മണ്ണിലെ അമിത ഈര്‍പ്പം കൃഷിയെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയും നിലനില്‍ക്കുന്നു. കാലാവസ്ഥാ പ്രതിസന്ധിക്കൊപ്പം വിലത്തകര്‍ച്ചയും നേരിടേണ്ടിവരുന്നത് കര്‍ഷകരുടെ ബുദ്ധിമുട്ട് ഇരട്ടിയാക്കുകയാണ്.

logo
Metro Vaartha
www.metrovaartha.com