തിങ്കളാഴ്ച മുതൽ പാലിനും തൈരിനും വില കൂടും

തൈരിന്‍റെ വില കിലോക്ക് 10 രൂപയാണ് വർധിപ്പിച്ചിരിക്കുന്നത്.
Prices of milk and curd to increase from Monday

തിങ്കളാഴ്ച മുതൽ പാലിനും തൈരിനും വില കൂടും

Updated on

തിരുവനന്തപുരം: തിങ്കളാഴ്ച മുതൽ സംസ്ഥാനത്ത് പുതുക്കിയ പാൽ വില പ്രാബല്യത്തിൽ വരും. മിൽമ പാലിന് ലിറ്ററിന് നാല് രൂപയാണ് വർധിപ്പിച്ചിരിക്കുന്നത്. എട്ട് മാസം മുൻപ് തീരുമാനിച്ച വർധനയാണ് തിങ്കളാഴ്ച മുതൽ നടപ്പിലാക്കുന്നത്. തൈരിന്‍റെ വില കിലോക്ക് 10 രൂപയാണ് വർധിപ്പിച്ചിരിക്കുന്നത്. മിൽമയുടെ ഐസ്ക്രീം, നെയ് എന്നീ ഉത്പന്നങ്ങൾക്കൊന്നും വില കൂടില്ല.

പാൽ വില കൂട്ടുമ്പോൾ അതിൽ 3.35 രൂപ കർഷകർക്ക് ലഭിക്കുമെന്നാണ് മിൽമ വ്യക്തമാക്കിയിരിക്കുന്നത്. മിൽമ സ്മാർട്ടിന്‍റെ വില ലിറ്ററിന് അൻപത്തിനാല് രൂപയാകും. ടോൺഡ് മിൽക്കിന്‍റെ വില അറുപതു രൂപയാകും.

മിൽമ റിച്ചിന് അറുപത്തിനാല് രൂപയും കുപ്പിയിൽ ലഭിക്കുന്ന പാലിന് ഒരു ലിറ്ററിന് എഴുപത്തിയഞ്ച് രൂപയുമാകും.

പെട്രോളും ഗ്യാസും ഉൾപ്പെടെയുള്ളവയുടെ വില കൂടിയ സാഹചര്യത്തിൽ പാൽവില വർധിക്കുന്നത് സാധാരണക്കാർക്ക് വലിയ തിരിച്ചടിയാകും.

logo
Metro Vaartha
www.metrovaartha.com