മിനിമം ബാലൻസ് തീരുമാനിക്കാൻ ബാങ്കുകൾക്ക് അധികാരമുണ്ട്: ആർബിഐ ഗവർണർ

പ്രമുഖ സ്വകാര്യ ബാങ്കുകളെല്ലാം മിനിമം ബാലൻസിൽ കുറവുണ്ടായാൽ ഉപയോക്താവിൽ നിന്ന് പിഴ ഈടാക്കുന്നുണ്ട്.
RBI Governor over bank account minimum balance

റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര

Updated on

ന്യൂഡൽഹി: ബാങ്ക് അക്കൗണ്ടുകളുടെ മിനിമം ബാലൻസ് തീരുമാനിക്കുന്നതിനുള്ള അധികാരം അതതു ബാങ്കുകൾക്ക് നൽകിയിട്ടുണ്ടെന്ന് വ്യക്തമാക്കി റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര. ഐസിഐസിഐ ബാങ്ക് സേവിങ്സ് ബാങ്ക് അക്കൗണ്ടുകളുടെ മിനിമം ബാലൻസ് 50,000 രൂപയായി ഉയർത്തിയത് വിവാദമായ സാഹചര്യത്തിലാണ് ആർബിഐ ഗവർണർ വിഷയത്തിൽ പ്രതികരിച്ചിരിക്കുന്നത്.

ഗുജറാത്തിലെ ഒരു സാമ്പത്തികകാര്യ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചിലർ അത് 10,000 ‍ആയും ചിലർ 2000 ആയും നില നിർത്തും. ചിലർ മിനിമം ബാലൻസ് വേണ്ടെന്ന് തീരുമാനിക്കുമെന്നും സഞ്ജയ് മൽഹോത്ര പറഞ്ഞു.

പ്രമുഖ സ്വകാര്യ ബാങ്കുകളെല്ലാം മിനിമം ബാലൻസിൽ കുറവുണ്ടായാൽ ഉപയോക്താവിൽ നിന്ന് പിഴ ഈടാക്കുന്നുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com